Monday, 23 December 2024

പീക്ക് ടൈംമിലെ ഇലക്ട്രിസിറ്റി ഉപയോഗം നിയന്ത്രിച്ചാൽ കിലോവാട്ട് അവറിന് മൂന്ന് പൗണ്ട് ഡിസ്കൗണ്ട് നൽകുമെന്ന് നാഷണൽ ഗ്രിഡ്

പീക്ക് ടൈംമിലെ ഇലക്ട്രിസിറ്റി ഉപയോഗം നിയന്ത്രിച്ചാൽ കിലോവാട്ട് അവറിന് മൂന്ന് പൗണ്ട് ഡിസ്കൗണ്ട് നൽകുമെന്ന് നാഷണൽ ഗ്രിഡ് അറിയിച്ചു. നേരത്തെ 52 പെൻസ് ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരുന്നത്. കൂടുതൽ പവർ ആവശ്യമുള്ള കുക്കിംഗ്, വാഷിംഗ് മെഷീൻ ഉപയോഗം തുടങ്ങിയ ഒഴിവാക്കുന്നവർക്കാണ് ഡിസ്കൗണ്ട് ലഭിക്കുന്നത്.

എനർജി കമ്പനികളായ ഒക്ടോപസ്, ഇഓൺ എന്നിവ 52 പെൻസിൻ്റെ ഓഫർ നല്കിയിരുന്നെങ്കിലും ഇതിനോടുള്ള കസ്റ്റമേഴ്സിൻ്റെ പ്രതികരണം വളരെ കുറവായിരുന്നു. ഈ വിൻ്ററിൽ നാഷണൽ ഗ്രിഡിൽ പവർ ഷോർട്ടേജ് ഉണ്ടാവാതിരിക്കാനാണ് ഡിസ്കൗണ്ട് ഓഫർ പ്രഖ്യാപിച്ചത്. ഷോർട്ടേജ് ഉണ്ടാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പോടെയുള്ള പവർ കട്ടിനുള്ള സാധ്യത നാഷണൽ ഗ്രിഡ് തള്ളിക്കളഞ്ഞിട്ടില്ല.

നാഷണൽ ഗ്രിഡിൻ്റെ ഡിസ്കൗണ്ട് ഓഫർ സ്മാർട്ട് മീറ്ററുള്ളവർക്ക് നവംബർ മുതൽ ലഭ്യമായിത്തുടങ്ങും. ഡിസ്കൗണ്ടിനായി എനർജി കമ്പനിയുമായി സൈൻഅപ് ചെയ്യണം. ഇതിലൂടെ വീടുകൾക്ക് നൂറു പൗണ്ടോളം ലാഭിക്കാൻ കഴിയും. യുകെയിൽ 14 മില്യൺ വീടുകളിൽ സ്മാർട്ട് മീറ്റർ ഉള്ളതായാണ് കണക്കാക്കുന്നത്. 

Crystal Media UK Youtube channel 

Other News