ബ്രിട്ടൻ്റെ ഇക്കണോമിക് ഔട്ട്ലുക്ക് റേറ്റിംഗ് ഏജൻസിയായ മൂഡീസ് നെഗറ്റീവിലേയ്ക്ക് താഴ്ത്തി
ബ്രിട്ടൻ്റെ ഇക്കണോമിക് ഔട്ട്ലുക്ക് നെഗറ്റീവിലേയ്ക്ക് താഴ്ന്നു. റേറ്റിംഗ് ഏജൻസിയായ മൂഡീസ് ആണ് പുതിയ റേറ്റിംഗ് നല്കിയത്. രാഷ്ട്രീയ അസ്ഥിരതയും ഉയർന്ന നാണ്യപ്പെരുപ്പ നിരക്കുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ എത്ര സുദൃഡമാണ് എന്നതിനെ ആശ്രയിച്ചാണ് റേറ്റിംഗ് നിശ്ചയിക്കുന്നത്. സ്റ്റാൻഡാർഡ് ആൻഡ് പുവർ എന്ന ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയും മൂഡിസിന് സമാനമായ ഔട്ട്ലുക്ക് റേറ്റിംഗാണ് ബ്രിട്ടണ് നല്കിയത്. ഗവൺമെൻ്റുകൾക്കും വലിയ കമ്പനികൾക്ക് കടം തിരിച്ചടയ്ക്കാനുള്ള കപ്പാസിറ്റിയുടെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് നല്കുന്നത്.
ഇൻ്റർനാഷണൽ ഫൈനാൻഷ്യൽ മാർക്കറ്റിൽ നിന്ന് ഒരു രാജ്യം പണം കടമെടുക്കുമ്പോഴുള്ള പലിശ നിരക്ക് ക്രെഡിറ്റ് റേറ്റിംഗ് അനുസരിച്ചാണ് നിശ്ചയിക്കുന്നത്. ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് ഉണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ കടമെടുക്കാം. ലോകത്തുള്ള എല്ലാ രാജ്യങ്ങൾക്കും ക്രെഡിറ്റ് റേറ്റിംഗ് ഉണ്ട്. ഏറ്റവും ഉയർന്ന റേറ്റിംഗ് ട്രിപ്പിൾ എയാണ്. ഇതാണ് പ്രൈം റേറ്റിംഗ്. ഏറ്റവും കുറഞ്ഞത് ഡിയാണ്. ഇൻ ഡിഫോൾട്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.