Tuesday, 03 December 2024

ലേബർ പാർട്ടി മെമ്പർഷിപ്പിന് തിരക്കേറുന്നു. പാർട്ടി കോൺഫറൻസിനുശേഷം ചേർന്നത് 20,000 പേർ

ബ്രിട്ടണിൽ ഭരണമാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിൽ ലേബർ പാർട്ടി അംഗത്വത്തിന് തിരക്കേറുന്നു. പാർട്ടിയുടെ നാഷണൽ  കോൺഫറൻസിനുശേഷം ഇതുവരെ അംഗത്വമെടുത്തത് 20,000 പേരാണ്. പ്രധാനമന്ത്രി ലിസ് ട്രസ് രാജി പ്രഖ്യാപിച്ച ദിവസം 2,000 പേർ പുതിയതായി പാർട്ടിയിലെത്തി. അന്നേ ദിവസം ഈ മെയിൽ ഫണ്ട് റെയിസിംഗ് റിക്വസ്റ്റിലൂടെ 100,000 പൗണ്ടാണ് സമാഹരിച്ചത്. മെമ്പർഷിപ്പ് ലാപ്സായ പഴയ അംഗങ്ങൾ അത് പുതുക്കുകയും കൂടാതെ പുതുമുഖങ്ങൾ പാർട്ടിയിൽ എത്തുകയും ചെയ്യുന്നുണ്ട്.

Crystal Media UK Youtube channel 

ജെറമി കോർബിൻ പാർട്ടി ലീഡറായ സമയത്ത് 500,000 പേർ പാർട്ടിയിൽ അംഗങ്ങളായുണ്ടായിരുന്നു. എന്നാൽ ഈ വർഷമാദ്യം അത് 420,000 ആയി കുറഞ്ഞിരുന്നു. ഇപ്പോൾ അംഗങ്ങളുടെ എണ്ണം 450,000 ആയി ഉയർന്നതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ലേബർ പാർട്ടിയിൽ ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നതായും  വരാൻ പോകുന്ന ഇലക്ഷനിൽ ലേബർ ഭരണം നേടാനുള്ള സാധ്യത വർദ്ധിച്ചതായും പാർട്ടി കരുതുന്നു. എന്നാൽ കൺസർവേറ്റീവ് ഗവൺമെൻ്റ് തകരുന്ന അവസ്ഥ ഉണ്ടായി ഇലക്ഷൻ പ്രഖ്യാപിക്കപ്പെട്ടാൽ അതിനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് ലേബർ പാർട്ടിയിപ്പോൾ. വെസ്റ്റ് മിൻസ്റ്ററിലെ പാർട്ടിയുടെ ഹെഡ്ക്വാർട്ടേഴ്സ് ഒഴിയേണ്ടിവന്നതിനാൽ പുതിയ ഓഫീസ് സൗകര്യത്തിനായുള്ള അന്വേഷണത്തിലാണ് പാർട്ടിയിപ്പോൾ. അതിനു ശേഷം വേണം പാർട്ടിയുടെ ഇലക്ഷൻ ക്യാമ്പയിൻ ദൃതഗതിയിലാക്കാൻ.

അടുത്ത ഇലക്ഷനിലേയ്ക്കുള്ള പാർലമെൻറ് സ്ഥാനാർത്ഥികളുടെ സെലക്ഷൻ പാർട്ടി ആരംഭിച്ചു കഴിഞ്ഞു. പ്രധാന സിറ്റിംഗ് സീറ്റുകളിലേയ്ക്കുള്ള 32 റീസെലക്ഷനുകൾ പൂർത്തിയായി. 33 സീറ്റുകളിലേയ്ക്കുള്ള സെലക്ഷൻ അടുത്തയാഴ്ചകളിൽ നടക്കും.

Other News