Monday, 23 December 2024

രണ്ടാമത് ഓൾ യുകെ മലയാളി ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 26, ശനിയാഴ്ച നനീട്ടനിൽ

നനീട്ടൻ മലയാളികൾക്ക് അഭിമാനമായി കഴിഞ്ഞ വർഷം നടത്തപ്പെട്ട ഓൾ യുകെ ടൂർണമെന്റിന്റെ രണ്ടാം പതിപ്പ് നവംബർ 26, ശനിയാഴ്ച നടത്തപെടുന്നതാണ്. ഇൻഡസ് കൾച്ചറൽ അസോസിയേഷൻ നേതൃത്വത്തിന്റെ സംഘാടന മികവ് കൊണ്ടും മികച്ച ടൂർണമെന്റ് ഒഫീഷ്യറ്റിംഗ് ടീം വർക്കിനാലും കഴിഞ്ഞ വർഷം നടന്ന ടൂർണമെന്റ് കളിക്കാരുടെയും കാണികളുടെയും ശ്രദ്ധ നേടിയിരുന്നു. 32 ടീമുകൾ 4 ഗ്രൂപ്പുകളിലായി മത്സരിക്കുന്ന ഈ ടൂർണമെന്റിലെ ആദ്യ 8 സ്ഥാനങ്ങളിൽ വരുന്ന ടീമുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. ടൂർണമെന്റ് വിജയികൾക്ക് സമ്മാനമായി £501, £301,£201, £101 കൂടാതെ പ്രോത്സാഹനസമ്മാനമായി അഞ്ചു മുതൽ ഏട്ടു വരെ സ്ഥാനങ്ങളിൽ വരുന്നവർക്ക് £40 ഉൾപ്പടെ ആകർഷകമായ 8 സമ്മാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ടൂർണമെന്റിന്റെ പോസ്റ്റർ താഴെ കൊടുക്കുന്നു. ബാഡ്മിന്റൺ പ്രേമികൾ അന്നേ ദിവസം സ്പോർട്സ് സെന്ററിൽ വന്നു ടൂർണമെന്റിന്റെ ആവേശത്തിൽ പങ്കാളികൾ ആവണമെന്നു  ഇൻഡസ് എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു. അസോസിയേഷൻ പ്രസിഡന്റ് അനു ജോസഫ്, വൈസ് പ്രസിഡന്റ് സജീവ് സെബാസ്റ്റ്യൻ, സെക്രട്ടറി ജിനോ സെബാസ്റ്റ്യൻ, സ്പോർട്സ് കോ- ഓർഡിനേറ്റർ ജൂണോ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ഇൻഡസ് എക്സിക്യൂട്ടീവ് കമ്മിറ്റി മികച്ച ഒരുക്കങ്ങളാണ് ഈ ടൂർണമെന്റിന്റെ വിജയത്തിന് വേണ്ടി നടത്തുന്നത്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം നൽകുക. രെജി. അവസാന തിയതി - ഒക്‌ടോബർ 31, തിങ്കൾ 

Crystal Media UK Youtube channel 

 

Other News