Thursday, 21 November 2024

ബോറിസ് മത്സരിക്കാനില്ല. റിഷി സുനാക്ക്  പ്രധാനമന്ത്രിയാകാൻ സാധ്യത വർദ്ധിച്ചു.

മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൺസർവേറ്റീവ് പാർട്ടി ലീഡർ സ്ഥാനത്തേയ്ക്ക് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് മുൻ ചാൻസലർ റിഷി സുനാക്ക് നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിലേയ്ക്ക് എത്താൻ സാധ്യത വർദ്ധിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ബോറിസ് പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും അടുത്ത വൃത്തങ്ങളോട് ലീഡർഷിപ്പിലെത്താൻ ശ്രമിക്കുമെന്ന കാര്യം വ്യക്തമാക്കിയിരുന്നു.

Crystal Media UK Youtube channel 

കരീബിയൻ ഹോളിഡേയിൽ നിന്ന് മടങ്ങിയെത്തിയ ബോറിസ് മത്സര രംഗത്തുള്ള റിഷി സുനാക്കുമായും പെന്നി മോർഡൻ്റുമായും സമവായത്തിന് ശ്രമിച്ചിരുന്നു. ഇവർക്ക് മാന്യമായ സ്ഥാനം നല്കി പ്രധാനമന്ത്രി പദത്തിലെത്താൻ ബോറിസ് ശ്രമിച്ചതായും സൂചനയുണ്ട്. എന്നാൽ അനുകൂലമായ റിസൾട്ട് ഉണ്ടാകാഞ്ഞതിനെ തുടർന്ന് ബോറിസ് കളം വിടുകയാണുണ്ടായത്. പെന്നി മോർഡൻ്റിന് മത്സരിക്കാനാവശ്യമായ 100 എം.പിമാരുടെ പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല. റിഷിക്ക് 146 എം പിമാർ ഇതുവരെ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. നാളെ രണ്ടു മണിയോടെ റിഷി മാത്രമേ മത്സര രംഗത്ത് അവശേഷിക്കുന്നുള്ളൂ എന്ന സാഹചര്യം ഉരുത്തിരിയുമോ എന്നാണ് അറിയാനുള്ളത്. അങ്ങനെ വന്നാൽ റിഷി സുനാക്ക് നാളത്തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെടും.

Other News