Wednesday, 22 January 2025

അടുത്ത അക്കാഡമിക് ഇയറിൽ മിക്ക സ്കൂളുകളും സാമ്പത്തിക തകർച്ച നേരിടുമെന്ന് ഹെഡ് ടീച്ചർമാർ. സ്റ്റാഫിനെ കുറയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

അടുത്ത അക്കാഡമിക് ഇയറിൽ മിക്ക സ്കൂളുകളും സാമ്പത്തിക തകർച്ച നേരിടുമെന്ന് ഹെഡ് ടീച്ചർമാർ സൂചിപ്പിച്ചു. പത്തിൽ ഒൻപത് സ്കൂളുകൾക്കും ഈയവസ്ഥയുണ്ടാകാം. ജീവിത ചിലവ് ഉയരുന്നത് സ്കൂളുകളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് പറഞ്ഞു. ഇതു മൂലം ടീച്ചിംഗ് അവേഴ്സും സ്റ്റാഫിൻ്റെ എണ്ണവും കുറയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

Crystal Media UK Youtube channel 

ടീച്ചർമാരുടെ 13 നാഷണൽ എഡ്യൂക്കേഷണൽ അസോസിയേഷനുകൾ ഇതു സംബന്ധിച്ച് കൺസർവേറ്റീവ് പാർട്ടി എം.പിമാർക്ക് കത്തയച്ചു. സ്കൂളുകൾക്കുള്ള ഫണ്ടിംഗ് 2010 ലെ നിലയിലേയ്ക്ക് കൊണ്ടുവരുമെന്ന 2019 ലെ കൺസർവേറ്റീവ് വാഗ്ദാനം നടപ്പാക്കണമെന്ന് പാർട്ടി ലീഡർഷിപ്പ് സ്ഥാനാർത്ഥികളോടും അസോസിയേഷൻ ആവശ്യപ്പെട്ടു.

2024 ൽ സ്കൂളുകളുടെ ഫണ്ടിംഗിൽ രണ്ടു ബില്യൺ പൗണ്ടിൻ്റെ കുറവുണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ഹെഡ് ടീച്ചർമാർ പറഞ്ഞു. ഈ വർഷം തന്നെ 50 ശതമാനത്തോളം സ്കൂളുകൾ സാമ്പത്തിക നഷ്ടം നേരിടുമെന്നതാണ് അവസ്ഥ. ഇതു നേരിടാൻ ടീച്ചർമാർ, ടീച്ചിംഗ് അസിസ്റ്റൻ്റുമാർ പോസ്റ്റുകളും കുറയ്ക്കേണ്ടി വരും. ഗ്യാസ്, ഇലക്ടിസിറ്റി ബില്ലുകൾ ഉയരുന്നതും സ്കൂളുകളുടെ നടത്തിപ്പിൽ വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്.

Other News