Monday, 23 December 2024

നഴ്സുമാർക്കായി എൻഎച്ച്എസ് റിക്രൂട്ട്മെൻ്റ് ഡ്രൈവ്. നിലവിൽ വേക്കൻസികൾ 46,000.

നഴ്സുമാർക്കായി എൻഎച്ച്എസ് പ്രത്യേക റിക്രൂട്ട്മെൻ്റ് ഡ്രൈവ് ആരംഭിക്കുന്നു. കുറഞ്ഞ ശമ്പളം, കൂടിയവർക്ക് ലോഡ്, കോവിഡ് സാഹചര്യങ്ങൾ എന്നിവ മൂലം നിരവധി നഴ്സുമാർ ജോലി വിട്ടതിനാൽ റെക്കോർഡ് ഒഴിവുകളാണ് ഹെൽത്ത് സെക്ടറിൽ ഉള്ളത്.  ഹോസ്പിറ്റലുകൾ, മെൻ്റൽ ഹെൽത്ത്, കമ്യൂണിറ്റി കെയർ, മറ്റു സർവീസുകൾ എന്നിവിടങ്ങളിലായി നിലവിൽ വേക്കൻസികൾ 46,000 ത്തോളമായിട്ടുണ്ട്. ഇത് എക്കാലത്തെയും ഉയർന്ന വേക്കൻസി നിരക്കാണ്. ആകെയുള്ള നഴ്സിംഗ് പോസ്റ്റുകളിൽ പത്തിൽ ഒന്ന് ഒഴിഞ്ഞുകിടക്കുകയാണ്.

ആവശ്യത്തിന് നഴ്സുമാരില്ലാത്തത് എൻഎച്ച്എസിലെ വിവിധ സേവനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതു മൂലം നിരവധി പേഷ്യൻ്റുകൾ ആക്സിഡൻ്റ് ആൻഡ് എമർജൻസി യൂണിറ്റുകളിൽ കൂടുതൽ കാത്തിരിക്കേണ്ടി വരുന്നു. ക്യാൻസർ കെയർ അടക്കമുള്ള മറ്റു സർവീസുകളിലും ഇത് കാലതാമസമുണ്ടാക്കുന്നു. നഴ്സിംഗ് ജോലിയുടെ മഹത്വവും ആവശ്യകതയും വ്യക്തമാക്കുന്ന മൾട്ടിമീഡിയ ക്യാമ്പയിനിലൂടെ കൂടുതൽ പേരെ നഴ്സിംഗ് പ്രൊഫഷനിലേയ്ക്ക് ആകർഷിക്കുന്നതിനുള്ള ശ്രമമാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് നടത്തുന്നത്.

റോയൽ കോളജ് ഓഫ് നഴ്സിംഗിൻ്റെ ഡയറക്ടർ ഫോർ ഇംഗ്ലണ്ട് പട്രീഷ്യ മക്വിസ് പുതിയ റിക്രൂട്ട്മെൻ്റ് ഡ്രൈവിനെ സ്വാഗതം ചെയ്തു. നഴ്സുമാർക്ക് 15.1 ശതമാനം ശമ്പള വർദ്ധന നൽകണമെന്ന് റോയൽ കോളജ് ഓഫ് നഴ്സിംഗ് ഗവൺമെൻ്റിനോടാവശ്യപ്പെട്ടിട്ടുണ്ട്.

Other News