Wednesday, 22 January 2025

റിഷി സുനാക്കിൻ്റെ വരവിൽ ഫൈനാൻഷ്യൽ മാർക്കറ്റിൽ ആഹ്ളാദം. പൗണ്ട് വിലയുയർന്നു. മോർട്ട്ഗേജ് റേറ്റ് കുറയുന്നു.

ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ റിഷി സുനിക്കിനെ കൈയടിയോടെയാണ് ഫൈനാൻഷ്യൽ മാർക്കറ്റ് സ്വീകരിച്ചത്. ഇതേത്തുടർന്ന് പൗണ്ടിൻ്റെ വിനിമയമൂല്യം കഴിഞ്ഞ ഏഴാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പൗണ്ടിൻ്റെ വില 1.9 ശതമാനം വർദ്ധിച്ച് 1.149 യുഎസ് ഡോളർ എന്ന മൂല്യം രേഖപ്പെടുത്തി. ഗവൺമെൻ്റിൻ്റെ കടമെടുപ്പ് നിരക്കിലും കുറവുണ്ടായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് നവംബർ 3 ന് വീണ്ടും വർദ്ധിപ്പിച്ചേക്കും. എന്നാൽ മുമ്പ് പ്രതീക്ഷിച്ചത്ര വൻ വർദ്ധന ഉണ്ടായേക്കില്ല.

Crystal Media UK Youtube channel 

പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തിയതോടെ വിവിധ മോർട്ട്ഗേജ് പ്രൊവൈഡർമാർ മോർട്ട്ഗേജ് നിരക്കുകളിലും കുറവു വരുത്തി തുടങ്ങി. എച്ച് എസ് ബി സി യുടെ ഫിക്സഡ് മോർട്ട്ഗേജുകളിൽ 0.11 ശതമാനവും ട്രാക്കറിൽ 0.22 ശതമാനം വരെയും പലിശ കുറച്ചിട്ടുണ്ട്. അക്കോർഡ് മോർട്ട്ഗേജും തങ്ങളുടെ വിവിധ ഡീലുകളുടെ നിരക്ക് കുറച്ചിട്ടുണ്ട്. വിർജിൻ മണിയും സമാനമായ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്.

ഒക്ടോബർ 31 ന് അവതരിപ്പിക്കാനിരുന്ന ഇക്കണോമിക് പ്ളാൻ ഗവൺമെൻ്റ് രണ്ടാഴ്ച്ചത്തേയ്ക്ക് മാറ്റി വച്ചു. നവംബർ 17 നാണ് ചാൻസലർ ജെറമി ഹണ്ട് ഇത് പാർലമെൻ്റിൽ വിശദീകരിക്കും. ഇക്കണോമിക് ഫോർകാസ്റ്റിൽ ഏറ്റവും കൃത്യതയേറിയ വിവരങ്ങൾ ലഭ്യമാക്കുന്നതിനായാണ് അവതരണം മാറ്റിയതെന്ന് ചാൻസലർ വ്യക്തമാക്കി.

Other News