Thursday, 07 November 2024

കൂടുതൽ ഗ്രാമർ സ്കൂളുകൾ... ഇംഗ്ലീഷും മാത്സും 18 വയസുവരെ നിർബന്ധം... പതിനാറാം വയസിലെ എക്സാമുകളുടെ എണ്ണം കുറയ്ക്കും. മാറ്റങ്ങളുമായി റിഷി സുനാക്ക്

ബ്രിട്ടൻ്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂലമായ മാറ്റങ്ങൾക്ക് നടപ്പാക്കാൻ പ്രധാനമന്ത്രി റിഷി സുനാക്ക് നിർദ്ദേശം നല്കി. പുതിയ പാഠ്യപദ്ധതി പ്രകാരം ഇംഗ്ലീഷും മാത്സും 18 വയസുവരെ നിർബന്ധമായും പഠിക്കണം. പതിനാറാം വയസിലുള്ള എക്സാമുകളുടെ എണ്ണം കുറയ്ക്കും. കൂടുതൽ വൊക്കേഷണൽ ട്രെയിനിംഗ് സൗകര്യങ്ങൾ നടപ്പിലാക്കും. കൂടുതൽ കോളജുകൾ ആരംഭിക്കുകയും ഇവ അനുയോജ്യമായ ഇൻഡസ്ട്രികളുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഡിഗ്രികൾ നല്കാൻ ഈ സ്ഥാപനങ്ങൾക്ക് അധികാരം നല്കും.

Crystal Media UK Youtube channel 

വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തുകയെന്നത് പ്രധാനമന്ത്രി റിഷി സുനാക്കിൻ്റെ മുൻഗണനാ വിഷയങ്ങളിലൊന്നാണെന്ന് ഡൗണിംഗ്‌ സ്ട്രീറ്റ് വ്യക്തമാക്കി. എഡ്യൂക്കേഷൻ സെക്രട്ടറിയായി ഗില്ലിയാൻ കീഗനെ അദ്ദേഹം നിയമിച്ചിരുന്നു. എഡ്യൂക്കേഷൻ മിനിസ്റ്റർമാരായ റോബ് ഹാൽഫൺ, നിക്ക് ഗിബ് എന്നിവർ ഗില്ലിയാൻ കീഗൻ്റെ കീഴിൽ പുതിയ നയങ്ങൾ നടപ്പാക്കുന്നതിന് നേതൃത്വം നല്കും.

ഉയർന്ന വരുമാനം നേടാൻ സഹായിക്കാത്ത  ഡിഗ്രികൾ യൂണിവേഴ്സിറ്റികളിൽ ക്രമേണ ഒഴിവാക്കാൻ ഗവൺമെൻ്റ് നടപടി സ്വീകരിക്കും. വേൾഡ് ക്ലാസ് ടെക്നിക്കൽ കോളജുകളുടെ ഒരു നെറ്റ് വർക്ക് രാജ്യത്ത് സൃഷ്ടിക്കാനും പദ്ധതിയുണ്ട്. പതിനാറാം വയസിൽ മാത്സ്, ഇംഗ്ലീഷ് സബ്ജക്ടുകൾ ഒഴിവാക്കപ്പെടുന്നത് തടയാനുള്ള ശ്രമങ്ങൾ ഉണ്ടാവും. നാളത്തെ സമ്പദ് വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ വിദ്യാർത്ഥികൾക്ക് വിവിധ സബ്ജക്ടുകളിൽ സ്പെഷ്യലൈസ് ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ ഗ്രാമർ സ്കൂളുകൾ തുടങ്ങാനുള്ള നയവും പ്രധാനമന്ത്രിയുടെ പരിഗണനയിലുണ്ട്.

Other News