സാധാരണക്കാരുടെ പോക്കറ്റ് കാലി... ലിസ് ട്രസിന് 19,000 പൗണ്ട് പേ ഔട്ട്... ജോലി പോയ മിനിസ്റ്റർമാർക്കായി നല്കുന്നത് 700,000 പൗണ്ട്
ഡൗണിംഗ് സ്ട്രീറ്റിലെ കസേരകളി തുടർന്നാൽ സാധാരണ പൗരന് നഷ്ടവും ജോലി പോകുന്ന മന്ത്രിമാർക്ക് ലാഭവും മാത്രമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഗ്യാസ്, ഇലക്ട്രിസിറ്റി നിരക്കും, ഫ്യുവൽ വിലയും ഫുഡ്, ഡ്രിങ്ക് നിരക്ക് വർദ്ധനയും മൂലം സാമ്പത്തിക ഞെരുക്കത്തിൽ സാധാരണ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ രാജ്യത്തുണ്ടാകുന്ന രാഷ്ട്രീയ മാറ്റത്തിൻ്റെ ഭാരവും ടാക്സ് പേയേഴ്സ് തന്നെ വഹിക്കണം. ഈ വർഷം രാജ്യത്ത് മൂന്ന് പ്രധാനമന്ത്രിമാർ അധികാര കസേരയിലെത്തുന്ന സ്ഥിതിവിശേഷമുണ്ടായി. 79 ഗവൺമെൻറ് മിനിസ്റ്റർമാർക്കും ചീഫ് വിപ്പുമടക്കമുള്ളവർക്ക് പുറത്താക്കൽ മൂലമോ രാജിവയ്ക്കേണ്ട സാഹചര്യത്തിലോ പേ ഔട്ടിനുള്ള അർഹത ലഭിച്ചു.
Crystal Media UK Youtube channel
ഒരു മന്ത്രിയെ പുറത്താക്കിയാൽ, മൂന്നാഴ്ചയ്ക്കുള്ളിൽ സമാന സ്ഥാനത്തേയ്ക്ക് അവർ തിരിച്ചെത്തുന്നില്ലെങ്കിൽ പേ ഔട്ടിന് അർഹതയുണ്ട്. ജസ്റ്റീസ് സെക്രട്ടറിയായിരുന്ന ബ്രെൻഡൻ ലൂയിസിന് 34,000 പൗണ്ട് ഇങ്ങനെ ലഭിക്കാൻ അർഹതയുണ്ട്. ഒരു നഴ്സിന് ഒരു വർഷം ലഭിക്കുന്ന ശരാശരി സാലറിയായ 31, 676 പൗണ്ടിനേക്കാൾ കൂടുതലാണിത്. രാജിവച്ച ബോറിസിനും ലിസ്ട്രസിനു 19,000 പൗണ്ടോളം പേ ഔട്ട് ലഭിക്കും. മിനി ബഡ്ജറ്റിനെ തുടർന്ന് പുറത്താക്കപ്പെട്ട ചാൻസലർ ക്വാസി കാർട്ടെംഗിന് 17,000 പൗണ്ടിന് അർഹതയുണ്ട്.
എന്നാൽ ലഭിക്കാമായിരുന്ന പേ ഔട്ട് തിരസ്കരിച്ച മന്ത്രിമാരുമുണ്ട്. ബോറിസ് മന്ത്രിസഭയിൽ 36 മണിക്കൂർ മന്ത്രിയായിരുന്ന മിഷേൽ ഡൊണേലൻ അർഹതയുള്ള 17,000 പൗണ്ട് വേണ്ടെന്നു വച്ചു. ഡോമനിക് റാബ് തനിക്കു കിട്ടിയ തുകയിലെ ഒരു ഭാഗം തിരിച്ചു നല്കുമെന്ന തീരുമാനം അറിയിച്ചിട്ടുണ്ട്. തനിക്ക് ലഭ്യമായ തുക ചാരിറ്റിയ്ക്ക് നല്കുമെന്ന് ബിസിനസ് സെക്രട്ടറി ഗ്രാൻ്റ് ഷാപ്പ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.