ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ഇനി മുതൽ 100 പൗണ്ട് ഫൈൻ
ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള ഫൈൻ വർദ്ധിപ്പിച്ചു. നേരത്തെ 20 പൗണ്ടായിരുന്ന ഫൈൻ ഇനി മുതൽ മുതൽ 100 പൗണ്ട് ആക്കിയിട്ടുണ്ട്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർ ഒരു വർഷം 240 മില്യൺ പൗണ്ട് നഷ്ടം റെയിൽ കമ്പനികൾക്കുണ്ടാക്കുന്നുണ്ട്. നിസാരമായ പെനാൽട്ടി തുക ടിക്കറ്റില്ലാത്ത യാത്ര തടയാൻ സഹായകരമാകുന്നില്ലെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് അഞ്ച് മടങ്ങ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഡിപ്പാർട്ട്മെൻ്റ് ഫോർ ട്രാൻസ്പോർട്ടാണ് ഫൈൻ തുക ഉയർത്തിയത്.
ടിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ ടിക്കറ്റ് തുകയും 100 പൗണ്ട് ഫൈനും നല്കണം. 21 ദിവസത്തിനുള്ളിൽ ഫൈൻ നല്കിയാൽ 50 പൗണ്ട് മാത്രമേ ഈടാക്കുകയുള്ളൂ. 17 വർഷങ്ങൾക്ക് ശേഷമാണ് ഫൈൻ തുകയിൽ വർദ്ധനവ് വരുത്തുന്നത്. സ്റ്റാഫിൻ്റെ സമരം മൂലവും കൂടുതലാളുകൾ വർക്കിംഗ് ഫ്രം ഹോം തിരഞ്ഞെടുക്കുന്നതിനാലും റെയിൽ കമ്പനികളുടെ ലാഭത്തിൽ കുറവു വന്നിട്ടുണ്ട്. ഫ്ളെക്സിബിൾ സീസൺ ടിക്കറ്റുകൾ അടക്കമുള്ള ഓഫറുകളുമായി ലാഭം വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് റെയിൽ കമ്പനികൾ നടത്തുന്നത്. റെയിൽ യാത്രക്കാരുടെ എണ്ണത്തിൽ പ്രീ - കോവിഡ് സമയത്തേതിനേക്കാൾ 25 ശതമാനം കുറവുണ്ടായിട്ടുണ്ട്