Tuesday, 03 December 2024

നഴ്സുമാരുടെ ജോലി ഭാരം കൂടുന്നു... ശമ്പളം തുച്ഛം... ഒരാഴ്ചയിൽ ഒരു ദിവസത്തിനു തുല്യമായ സമയം ശമ്പളമില്ലാതെ ജോലി ചെയ്യുന്നു

ബ്രിട്ടണിലെ എക്പീരിയൻസ്ഡ് ആയിട്ടുള്ള നഴ്സുമാർ ഒരാഴ്ചയിൽ ഒരുദിവസത്തിനു തുല്യമായ സമയം ശമ്പളമില്ലാതെ ജോലി ചെയ്യുന്നു എന്ന് റിപ്പോർട്ട്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ റിസർച്ചർമാരാണ് ഇക്കാര്യം കണ്ടെത്തിയത്. 2010 മുതലുള്ള ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ നഴ്സുമാരുടെ വർക്കിംഗ് അവേഴ്സ്, സാലറി, വർക്കിംഗ് കണ്ടീഷനുകൾ എന്നിവ വിശകലനം ചെയ്യാൻ റോയൽ കോളജ് ഓഫ് നഴ്സിംഗ് റിസർച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

Crystal Media UK Youtube channel 

ഒരാഴ്ചയിൽ അഞ്ചു ദിവസം ജോലി ചെയ്യുന്ന എക്പീരിയൻസ്ഡ് ആയിട്ടുള്ള ഒരു നഴ്സിൻ്റെ ശമ്പളത്തിൽ യഥാർത്ഥത്തിൽ 20 ശതമാനം കുറവു വന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024-25 ആകുമ്പോൾ 45 ശതമാനം ശമ്പള വർദ്ധന ലഭിച്ചെങ്കിൽ മാത്രമേ 2010-11 കാലത്തെ ശമ്പളത്തിന് തുല്യമായ നിരക്കിലെങ്കിലും നഴ്സുമാർ എത്തുകയുള്ളൂ എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. എന്നാൽ ഇത്രയും ഉയർന്ന ശമ്പള വർദ്ധന നല്കുന്നത് നഴ്സുമാർ ജോലിയുപേക്ഷിച്ച് പോകുന്നത് തടയാനും അതിലൂടെ ഓവർസീസ് നഴ്സുമാരെ കൂടുതലായി ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായകരമാകുമെന്ന് പഠനം വ്യക്തമാക്കുന്നു.

ജോലിയിൽ തുടരുന്ന ഒരു നഴ്സിന് വരുന്ന ചെലവിനേക്കാൾ 16,900 പൗണ്ട് ഒരു ഓവർസീസ് നഴ്സിനെ കൊണ്ടുവരുന്നതുമൂലം ഒരു വർഷം അധിക ചിലവ് വരും. ഒരു ഏജൻസി നഴ്സിനെ പകരം വച്ചാൽ 21,300 പൗണ്ട് ഒരോ വർഷവും അധികമായി ചിലവഴിക്കേണ്ടി വരും. ഓരോ വർഷവും 32,000 ത്തോളം നഴ്സുമാരാണ് എൻഎച്ച്എസ് ജോലിയുപേക്ഷിക്കുന്നത് എന്നാണ് കണക്ക്. കിട്ടുന്ന ശമ്പളം ജീവിതച്ചിലവുകൾക്ക് അപര്യാപ്തമായതു മൂലമാണ് മിക്ക നഴ്സുമാരും ജോലി വിടുന്നത്.

കഴിഞ്ഞ വർഷം 1,400 പൗണ്ടിൻ്റെ ശമ്പള വർദ്ധന മാത്രമാണ് ഒരു മില്യണോളം വരുന്ന നഴ്സുമാർക്ക് ലഭിച്ചത്. അത്യദ്ധ്വാനം ചെയ്യുന്ന നഴ്സുമാർക്ക് കൂടുതൽ ശമ്പള വർദ്ധന ലഭിക്കാൻ അവകാശമുണ്ടെന്ന് യൂണിയനുകൾ പറഞ്ഞു. ശമ്പള വർദ്ധനയാവശ്യപ്പെട്ട് സമരരംഗത്തേയ്ക്ക് ഇറങ്ങുകയാണെന്ന് നഴ്സസ് യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റോയൽ കോളജ് ഓഫ് നഴ്സിംഗും യൂണിസണും ഇതിനായി ഇൻഡസ്ട്രിയൽ ആക്ഷൻ ബാലറ്റ് യൂണിയൻ മെമ്പർമാർക്കിടയിൽ ആരംഭിച്ചിട്ടുണ്ട്.

Other News