Wednesday, 22 January 2025

യുകെയിലെ മൂന്നു മില്യണാളുകളെ ഉൾപ്പെടുത്തി ഹെൽത്ത് സ്റ്റഡി നടത്തും. ക്യാൻസറും സ്ട്രോക്കും ഫോക്കസ് പോയിൻ്റുകൾ

യുകെയിലെ മൂന്നു മില്യണാളുകളെ ഉൾപ്പെടുത്തി ഹെൽത്ത് സ്റ്റഡി നടത്തും. ലോകത്തിലെ തന്നെ ഏറ്റവും വലിയ റിസർച്ച് പ്രോഗ്രാമായ ഇതിൽ പ്രായപൂർത്തിയായവരെയാണ് ഉൾപ്പെടുത്തുന്നത്. രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന മാർഗങ്ങൾ വികസിപ്പിച്ചെടുക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. ക്യാൻസറും സ്ട്രോക്കും ഇതിലെ ഫോക്കസ് പോയിൻ്റുകൾ ആയിരിക്കും. ഡയബറ്റിസ്, ഹാർട്ട് രോഗങ്ങൾ, ഡിമൻഷ്യ എന്നിവയും സ്റ്റഡിയിൽ ഉൾപ്പെടുത്തും.

Crystal Media UK Youtube channel 

മുമ്പ് നടന്ന സ്റ്റഡികളിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഇതിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കും. ബ്ളാക്ക്, ഏഷ്യൻ, മറ്റ് എത്നിക് ബാക്ക് ഗ്രൗണ്ടുകൾ, വരുമാനം കുറഞ്ഞവർ എന്നീ കാറ്റഗറിയിൽ നിന്നുള്ള വോളണ്ടിയർമാർ പഠനത്തിൻ്റെ ഭാഗമാകും. സൗത്ത് ഏഷ്യൻ, ബ്ളാക്ക് കമ്യൂണിറ്റി, ഇതര യൂറോപ്യൻ വംശജർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവർക്കിടയിലെ രോഗ സംബന്ധമായ വിവരങ്ങളുടെ ശേഖരണം ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യമാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഔവർ ഫ്യൂച്ചർ ഹെൽത്ത് ഡോക്ടർ റഗിബ് അലി പറഞ്ഞു.

സ്റ്റഡിയിൽ പങ്കെടുക്കുന്നവർ  ഡിഎൻഎ, ബ്ളഡ് സാമ്പിൽ എന്നിവയ്ക്കുള്ള സമ്മതപത്രം നൽകണം. കൊളസ്ട്രോൾ, ബ്ളഡ് പ്രഷർ എന്നിവയുടെ ടെസ്റ്റ് റിസൾട്ട് വോളണ്ടിയർമാർക്ക് ലഭിക്കും. വെസ്റ്റ് യോർക്ക്ഷയർ, വെസ്റ്റ് മിഡ്ലാൻഡ്സ്, ഗ്രേറ്റർ മാഞ്ചസ്റ്റർ, ഗ്രേറ്റർ ലണ്ടൻ എന്നീ ഏരിയയിലുള്ളവർക്ക് സ്റ്റഡിയുടെ ആദ്യഘട്ടത്തിൽത്തന്നെ പങ്കെടുക്കാനുള്ള ക്ഷണം പോസ്റ്റിലൂടെ ലഭിക്കും.

Other News