Tuesday, 24 December 2024

ചൈൽഡ് കെയറിലും പേരൻ്റൽ ലീവിലും മാറ്റങ്ങൾ ആവശ്യപ്പെട്ട് ആയിരങ്ങൾ ബ്രിട്ടണിൽ മാർച്ച് നടത്തി

ചൈൽഡ് കെയറിലും പേരൻ്റൽ ലീവിലും മാറ്റങ്ങൾ ആവശ്യപ്പെട്ട് ആയിരങ്ങൾ ബ്രിട്ടണിൽ മാർച്ച് നടത്തി. ചൈൽഡ് കെയർ നിരക്ക് കുറയ്ക്കുക, ഫ്ളെക്സിബിൾ വർക്കിംഗ് പാറ്റേൺ അനുവദിക്കുക, പര്യാപ്തമായ പേയോടു കൂടിയ പേരൻ്റൽ ലീവ്  നല്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ലണ്ടനു പുറമേ ബ്രിസ്റ്റോൾ, ഗ്ലാസ്ഗോ, നോർവിച്ച്, മാഞ്ചസ്റ്റർ, ബിർമ്മിങ്ങാം എന്നിവിടങ്ങളിൽ അമ്മമാർ കുട്ടികൾക്കൊപ്പം പ്ളാക്കാർഡുമായി നിരത്തിലിറങ്ങി. ചൈൽഡ് കെയർ രംഗത്ത് കൂടുതൽ ഇൻവെസ്റ്റ്മെൻറ് ഗവൺമെൻറ് നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. ജീവിതച്ചിലവ് ഉയരുന്ന സാഹചര്യത്തിൽ ഗവൺമെൻ്റ് പിന്തുണയില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന് മാർച്ചിൽ പങ്കെടുത്തവർ പറഞ്ഞു.

Crystal Media UK Youtube channel 

ചൈൽഡ് കെയർ നിരക്ക് ഉയർന്നു നിൽക്കുന്നതിനാൽ നിരവധി അമ്മമാർ ജോലി ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. ഫ്ളെക്സിബിൾ വർക്ക് അനുവദിക്കാത്ത എംപ്ളോയർമാർ സ്ഥിതി വഷളാക്കുന്നു. മാർച്ച് ഓഫ് ദി മമ്മീസ് എന്ന ബാനർ ഹൗസ് ഓഫ് കോമൺസിനു മുന്നിൽ ഉയർത്തിയാണ് അമ്മമാർ പ്രതിഷേധിച്ചത്.

Other News