Thursday, 07 November 2024

ഉയർന്ന നിരക്കിലുള്ള ടാക്സ് എല്ലാവരും നല്കിയാൽ മാത്രമേ എൻഎച്ച്എസ് അടക്കമുള്ള പബ്ളിക് സർവീസുകൾ കാര്യക്ഷമമാക്കാൻ സാധിക്കുകയുള്ളുവെന്ന് മുൻ ചാൻസലർ

സമ്പന്നർ മാത്രമല്ല, എല്ലാവരും ഉയർന്ന ടാക്സ് നല്കിയാലേ രാജ്യത്തെ വിവിധ പൊതുസേവന സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിയുകയുള്ളൂ എന്ന് മുൻ ബ്രിട്ടീഷ് ചാൻസലർ ലോർഡ് ഫിലിപ്പ് ഹാമണ്ട് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി റിഷി സുനാക്ക് ഇക്കാര്യത്തിൽ വൻ വെല്ലുവിളി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗവൺമെൻ്റിൻ്റെ ദൈനംദിന ചിലവുകളും ലഭ്യമായ വരുമാനവും സന്തുലിതമായി മുന്നോട്ട് കൊണ്ടു പോകുകയെന്നത് ഇന്നത്തെ സാഹചര്യത്തിൽ ക്ളേശകരമായ ജോലിയാണെന്ന് ഹാമണ്ട് സൂചിപ്പിച്ചു. തെരേസ മേ പ്രധാനമന്ത്രിയായിരുന്നപ്പോൾ ചാൻസലറായിരുന്നു ഫിലിപ്പ് ഹാമണ്ട്.

Crystal Media UK Youtube channel 

രാജ്യത്ത് പണം കടമെടുക്കുന്നതിൽ കർശനമായ ഗൈഡു ലൈനുകൾ പാലിക്കണമെന്ന് മുൻ ചാൻസലർ പറഞ്ഞു. മിനി ബഡ്ജറ്റിനു ശേഷമുണ്ടായ ഫൈനാൻഷ്യൽ മാർക്കറ്റിലുണ്ടായ പ്രതിഫലനങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതച്ചിലവ് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലും ബെനഫിറ്റുകൾ വർദ്ധിപ്പിക്കാൻ ഗവൺമെൻ്റ് വിസമ്മതിച്ചാൽ അതിൽ അത്ഭുതപ്പെടാനില്ലെന്ന് ഹാമണ്ട് സൂചിപ്പിച്ചു.

സമ്പന്നരാവരിൽ നിന്ന് കൂടുതൽ ടാക്സ് ഈടാക്കുന്നതിൽ തെറ്റില്ല. എന്നാൽ സാധാരണ വരുമാനമുള്ളവരും താരതമ്യേന ഉയർന്ന ടാക്സ് നല്കണം. എങ്കിൽ മാത്രമേ ജനങ്ങൾക്കാവശ്യമായ സർവീസുകൾക്ക് ഫണ്ട് നല്കാൻ ഗവൺമെൻ്റിന് കഴിയുകയുള്ളൂ. ഇതിലൂടെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താൻ കഴിയുമെന്ന് ഫിലിപ്പ് ഹാമണ്ട് പറഞ്ഞു.

Other News