Wednesday, 22 January 2025

ലണ്ടനിൽ സ്ട്രീറ്റിൽ ഉറങ്ങുന്നവരുടെ എണ്ണത്തിൽ 24 ശതമാനം വർദ്ധന. നിലവിൽ 3,600 പേർ തെരുവിൽ കഴിയുന്നു

ലണ്ടനിൽ സ്ട്രീറ്റിൽ ഉറങ്ങുന്നവരുടെ എണ്ണത്തിൽ 24 ശതമാനം വർദ്ധനയുണ്ടായതായി ഒഫീഷ്യൽ ഡാറ്റാ വെളിപ്പെടുത്തി. കഴിഞ്ഞ ജൂണിനും സെപ്റ്റംബറിനുമിടയിൽ 3,600 ലേറെപ്പേർ തെരുവിൽ അഭയം തേടിയതായി കണക്കാക്കുന്നു. ഭവനരാഹിത്യം ഉന്മൂലനം ചെയ്യാനുള്ള പദ്ധതികളിൽ കരസ്ഥമാക്കിയ വിജയം ഇല്ലാതാക്കുന്ന അവസ്ഥയാണ് രൂപപ്പെടുന്നതെന്ന് ചാരിറ്റികൾ പറയുന്നു. തെരുവിലുറങ്ങുന്നവരുടെ എണ്ണം കോവിഡ് മുമ്പത്തെ നിലയിലേയ്ക്ക് എത്തിയിട്ടുണ്ട്. വഴിയോരങ്ങളിൽ ചെറിയ ടെൻ്റുകളും കാർഡ് ബോർഡ് ഷെൽട്ടറുകളും ലണ്ടനിലെ പല നിരത്തുകളിലും സ്ഥിരമായ കാഴ്ചയാണ്.
Crystal Media UK Youtube channel 
വീടുകളുടെ വാടക നിരക്ക് ഉയർന്നതും വാടക നൽകാത്തവരെ പുറത്താക്കുന്നതും കൂടുതലാളുകളെ തെരുവിലേയ്ക്ക് തള്ളിവിടുന്നുണ്ട്. ഉയരുന്ന ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകൾ, സ്ഥിരമായ ഒരു അക്കോമഡേഷനിലേയ്ക്ക് മാറുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുകയാണ്. ലണ്ടനിലെ വാടക നിരക്കിൽ 16 ശതമാനം വർദ്ധന ഉണ്ടായിട്ടുണ്ട്. ലാൻഡ് ലോർഡുകൾ വാടകക്കാരെ പുറത്താക്കുന്നത് നാല് മടങ്ങായി ഉയർന്നു. 481 പേർ സ്ഥിരമായി ലണ്ടനിലെ സ്ട്രീറ്റുകളിൽ താമസമാക്കിയിട്ടുണ്ട്. കോവിഡിന് മുൻപ് ഇത് 264 പേർ മാത്രമായിരുന്നു. വിൻ്റർ അടുക്കുമ്പോൾ ഇവരുടെ ജീവിതം തികച്ചും ദുരിതപൂർണമാകും. ജീവിതച്ചിലവ് ഉയരുന്ന സാഹചര്യത്തിൽ കുറഞ്ഞ വരുമാനക്കാർക്ക് നല്കുന്ന ബെനഫിറ്റുകളും ഉയർത്തണമെന്ന് ചാരിറ്റികൾ ഗവൺമെൻ്റിനോടാവശ്യപ്പെട്ടു

Other News