Wednesday, 18 September 2024

ഹൃദയമിടിപ്പ് ക്രമീകരിക്കുന്ന ഇലക്ട്രിക് പൾസുപയോഗിച്ചുള്ള ഷോക്ക് ട്രീറ്റ്മെൻ്റ് എൻഎച്ച്എസിൽ ലഭ്യമാകും.

ഹാർട്ട് ബീറ്റ് റെഗുലേറ്റ് ചെയ്യുന്ന പുതിയ ചികിത്സാരീതി ലോകത്തിലാദ്യമായി നടപ്പാക്കുന്ന സ്ഥാപനങ്ങളിലൊന്നായി എൻഎച്ച്എസ് മാറും. ഹൃദയമിടിപ്പ് ക്രമീകരിക്കുന്ന ഇലക്ട്രിക് പൾസുപയോഗിച്ചുള്ള ഷോക്ക് ട്രീറ്റ്മെൻ്റ് എൻഎച്ച്എസിൽ ലഭ്യമാകും. ഒരു ഇലക്ട്രിക് പ്രോബ് ബ്ളഡ് വെയിനിലൂടെ ഹൃദയത്തിലെത്തിച്ചാണ് ട്രീറ്റ്മെൻ്റ് നടത്തുന്നത്. ഹൃദയമിടിപ്പിൻ്റെ വ്യത്യാസത്തിനു കാരണമാകുന്ന തകരാറുള്ള കാർഡിയോമയോസൈറ്റ്സ് സെല്ലുകളിലേയ്ക്ക് ചെറിയ ഷോക്ക് പൾസുകൾ പ്രോബ് നല്കും. ഇത് അടുത്തുളള മറ്റു ടിഷ്യൂവിനെയോ ബ്ളഡ് വെസലുകളെയോ ബാധിക്കില്ല.

Crystal Media UK Youtube channel 

കാർഡിയോമയോസൈറ്റ്സ് സെല്ലുകൾക്ക് ഇലക്ട്രിക് ഷോക്ക് നൽകുന്ന പുതിയ ടെക്നിക്കിന് ഇലക്ട്രോപോറേഷൻ എന്നാണ് പറയുന്നത്. കേംബ്രിഡ്ജിലെ റോയൽ പാപ് വർത്ത് ഹോസ്പിറ്റലിലെ ഡോ. ക്ളെയർ മാർട്ടിൻ 26 രോഗികൾക്ക് പുതിയ ചികിത്സ നല്കിക്കഴിഞ്ഞു. ബ്രിട്ടണിൽ ഏകദേശം 1.4 മില്യൺ ഏട്രിയൽ ഫൈബ്രില്ലേഷൻ രോഗികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഉയർന്ന ബ്ളഡ് പ്രഷർ, ചെസ്റ്റ് ഇൻഫെക്ഷൻ, ഓവർ ആക്ടീവായ തൈറോയ്ഡ്, ഉയർന്ന തോതിലുള്ള കഫയീൻ, ആൽക്കഹോൾ ഉപയോഗം ഇവയെല്ലാം ഈ രോഗാവസ്ഥയ്ക്ക് കാരണമാകാം.

ഏട്രിയൽ ഫൈബ്രില്ലേഷൻ ഉള്ളവരിൽ ഹാർട്ട് ബീറ്റ് 150 ബീറ്റ്സ് പെർ മിനുട്ട് എന്ന നിരക്കിൽ ഒരു മണിക്കൂറോളം നേരം നീണ്ടു നിൽക്കും. സാധാരണ ഹാർട്ട് ബീറ്റ് നിരക്ക് 60 നും 100 ഇടയ്ക്കാണ് കാണാറുള്ളത്. ചിലരിൽ 60 താഴെ എന്ന നിരക്കും അപൂർവമായി ഉണ്ടാകാറുണ്ട്. ഒരേ രീതിയിൽ ഹാർട്ട് ബീറ്റ് ഉണ്ടാകാതിരുന്നാൽ ബ്ളഡ് ബോഡിയിൽ സർക്കുലേറ്റ് ചെയ്യപ്പെടുന്നതിൽ മാറ്റം വരുകയും ലെഫ്റ്റ് വെൻട്രിക്കിളിൽ ശേഖരിക്കപ്പെട്ട് കട്ടയാകാനും സാധ്യതയുണ്ട്.  ചിലപ്പോൾ കട്ടപിടിച്ച ബ്ളഡ് ഭാഗികമായി പുറത്തു വരികയും ബ്രെയിനിലേയ്ക്കുള്ള നേർത്ത ബ്ളഡ് വെസലുകളിൽ പ്രവേശിക്കുകയും അവയിൽ തടസങ്ങൾ സൃഷ്ടിക്കുന്നതുമൂലം സ്ട്രോക്ക് ഉണ്ടാക്കുകയും ചെയ്യാം. ദി റോയൽ പാപ് വർത്ത് ഹോസ്പിറ്റലിലെ ഇലക്ടോപോറേഷൻ ട്രീറ്റ്മെൻ്റ് പേഷ്യൻ്റിന് ജനറൽ അനസ്തീഷ്യ നല്കിയ ശേഷമാണ് നടത്തിയത്. ഏട്രിയൽ ഫൈബ്രില്ലേഷൻ എന്ന അവസ്ഥ പ്രായപൂർത്തിയായവരിലാണ് കണ്ടു വരുന്നത്. 

Other News