Monday, 23 December 2024

ബ്രിട്ടണിലെ വിലക്കൂടുതൽ ഉള്ള സൂപ്പർ മാർക്കറ്റ് വെയ്റ്റ്റോസ്... കുറവ് അൽഡിയിൽ

ബ്രിട്ടണിലെ ഏറ്റവും വിലക്കൂടുതൽ ഉള്ള സൂപ്പർ മാർക്കറ്റ് വെയ്റ്റ്റോസ് തന്നെ. കൺസ്യൂമർ മാഗസിനായ വിച്ച് നടത്തിയ പഠനത്തിൽ ഏറ്റവും വിലക്കുറവ് അൽഡിയിൽ ആണ്. വിലക്കുറവിൽ രണ്ടാം സ്ഥാനത്ത് ലിഡിൽ എത്തിയപ്പോൾ ആസ്ദ, സെയിൻസ്ബറി, ടെസ്കോ എന്നിവ മൂന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിൽ എത്തി. വെയിറ്റ് റോസിനു തൊട്ടു താഴെ ഒക്കാഡോയും മോറിസണും ഇടം പിടിച്ചു.

Crystal Media UK Youtube channel 

സാധാരണ ഉപയോഗത്തിലുള്ള 48 ഐറ്റങ്ങളുള്ള ഒരു ഷോപ്പിംഗ്‌ ബാസ്കറ്റിൻ്റെ വില കണക്കാക്കിയാണ് വിലക്കൂടുതലുള്ള സൂപ്പർ മാർക്കറ്റിനെ കണ്ടെത്തിയത്. വെയ്റ്റ്റോസിൽ ഇതിന് 99 പൗണ്ട് 40 പെൻസ് വിലയുള്ളപ്പോൾ ഇതേ ഷോപ്പിംഗ് ബാസ്കറ്റിന് 75 പൗണ്ട് 61 പെൻസാണ് അൽഡിയിലെ നിരക്ക്. അതേ ഷോപ്പിംഗ് ബാസ്കറ്റിന് ലിഡിലിൽ 77 പൗണ്ട് 45 പെൻസും അസ്ദയിൽ 84 പൗണ്ട് 87 പെൻസും  മോറിസണിൽ 94 പൗണ്ട് 38 പെൻസും നല്കണം.

Other News