കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസ് മാത്രം. യൂണിവേഴ്സിറ്റികൾ ട്യൂഷൻ ഫീസ് തിരിച്ചു നല്കണമെന്ന ആവശ്യവുമായി സ്റ്റുഡൻ്റ്സ്
കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസ് മാത്രം നടത്തിയ യൂണിവേഴ്സിറ്റികൾ ട്യൂഷൻ ഫീസ് തിരിച്ചു നല്കണമെന്ന ആവശ്യവുമായി സ്റ്റുഡൻ്റ്സ് രംഗത്തെത്തി. നോട്ടിംങ്ങാം യൂണിവേഴ്സിറ്റി അടക്കം പതിനെട്ട് സ്ഥാപനങ്ങൾക്കെതിരെ ഇത്തരത്തിൽ ക്ളെയിം ഉണ്ടായിട്ടുണ്ട്. ഏകദേശം 20,000 ത്തോളം സ്റ്റുഡൻ്റുകൾ ഇതിനായി ഗ്രൂപ്പ് രൂപികരിച്ചിട്ടുണ്ട്. തങ്ങൾക്ക് അർഹതപ്പെട്ട എഡ്യൂക്കേഷൻ യൂണിവേഴ്സിറ്റികൾ നല്കിയില്ലെന്നും അതിനാൽ ക്ളെയിമിന് അവകാശമുണ്ടെന്നും അവർ പറഞ്ഞു. StudentGroupClaim.co.uk എന്ന വെബ് സൈറ്റിലൂടെ ഇതിനായുള്ള ക്യാമ്പയിൻ നടന്നു വരികയാണ്.
Crystal Media UK Youtube channel
യൂണിവേഴ്സിറ്റി കോഴ്സുകൾക്കായി വർഷം 40,000 പൗണ്ട് വരെ നല്കിയ സ്റ്റുഡൻ്റുകളുണ്ട്. എന്നാൽ കോവിഡ് സമയത്ത് ഇവരുടെ ക്ളാസുകൾ ക്യാൻസൽ ചെയ്യുകയോ ഓൺ ലൈനിലാക്കുകയോ ചെയ്തിരുന്നു. ഇൻ പേഴ്സൺ ടീച്ചിംഗ് നല്കാത്തതിനെതിരെയാണ് ക്ളെയിം ഉണ്ടായിരിക്കുന്നത്. നല്കപ്പെട്ട ടീച്ചിംഗ് തൃപ്തികരമല്ലെങ്കിൽ സ്റ്റുഡൻ്റുകൾക്ക് ഇക്കാര്യം യൂണിവേഴ്സിറ്റികളുടെ ശ്രദ്ധയിൽ കൊണ്ടുവരാവുന്നതാണ്. യൂണിവേഴ്സിറ്റി ലെവലിൽ ഇതിന് പരിഹാരമുണ്ടാകാത്ത പക്ഷം ഓഫീസ് ഓഫ് ദി ഇൻഡിപെൻഡൻ്റ് അഡ്ജുഡിക്കേറ്ററിനെ സമീപിക്കാനും സ്റ്റുഡൻ്റുകൾക്ക് അവകാശമുണ്ട്.