Wednesday, 22 January 2025

ബ്രിട്ടണിൽ ഭക്ഷ്യവസ്തുക്കൾക്ക് വീണ്ടും വില വർദ്ധനവ്. മിൽക്ക്, ഷുഗർ, ടീ എന്നിവയ്ക്ക് വില കൂടി

ബ്രിട്ടണിൽ ഭക്ഷ്യവസ്തുക്കൾക്ക് വീണ്ടും വില വർദ്ധനവ് രേഖപ്പെടുത്തി. മിൽക്ക്, ഷുഗർ, ടീ എന്നിവയ്ക്ക് വില കൂടിയതായി ഏറ്റവും പുതിയ മാർക്കറ്റ് അനാലിസിസ് വ്യക്തമാക്കി. സെപ്റ്റംബർ മാസത്തിൽ 10.6 ശതമാനമായിരുന്ന വിലക്കയറ്റം ഒക്ടോബറിൽ 11.6 ശതമാനമായി ഉയർന്നതായി ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം പറഞ്ഞു. അസംസ്കൃത വസ്തുക്കളുടെ വിലയുയർന്നതും എനർജി നിരക്കിലെ വർദ്ധനയുമാണ് ഫുഡ് ഐറ്റങ്ങളുടെ വില വർദ്ധനയ്ക്ക് ഭാഗികമായി കാരണമായത്. കൂടാതെ ഫുഡ് ഇൻഡസ്ട്രിയിലെ സ്റ്റാഫ് ഷോർട്ടേജും വിലയുയരുന്നതിന് കാരണമായി.

Crystal Media UK Youtube channel 

യുക്രെയിനിലെ സംഘർഷം ഗ്ലോബൽ മാർക്കറ്റിൽ ഭഷ്യ വസ്തുക്കളുടെ വിലയുയർത്തിയിട്ടുണ്ട്. റഷ്യയിൽ നിന്നും യുക്രെയിനിൽ നിന്നുമുളള ഫുഡ് എക്സ്പോർട്ടിൽ വൻ കുറവ് വന്നത് ഗ്ലോബൽ ഫുഡ് സപ്ളൈയെ ബാധിച്ചു. സൺ ഫ്ളവർ ഓയിൽ, ഗോതമ്പ്, ഫെർട്ടിലൈസർ എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ എക്സ് പോർട്ടർമാരാണ് യുക്രെയിനും റഷ്യയും. ഓയിൽ, ഗ്യാസ് വിലയുയർന്ന് നില്ക്കുന്നത് ബിസിനസുകളുടെ ട്രാൻസ്പോർട്ടേഷൻ നിരക്കുകൾ വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇതും ഫുഡ് പ്രോഡക്ടുകളുടെ വില വർദ്ധനയ്ക്ക് കാരണമാണ്.

Other News