Monday, 23 December 2024

യുകെയിൽ ലഭ്യമായ വാടക വീടുകളുടെ എണ്ണത്തിൽ കുറവുണ്ടാകും. റെൻ്റൽ മോർട്ട്ഗേജ് ലഭിക്കുകയെന്നത് ദുഷ്കരമാകുന്നു.

യുകെയിൽ ലഭ്യമായ വാടക വീടുകളുടെ എണ്ണത്തിൽ കുറവുണ്ടാകും. അടുത്ത രണ്ടു വർഷങ്ങളിൽ ഇത്തരമൊരു സാഹചര്യം രാജ്യത്ത് ഉണ്ടാകാനാണ് സാധ്യത. റെൻ്റൽ മോർട്ട്ഗേജ് ലഭിക്കുകയെന്നത് ദുഷ്കരമാകുന്നതാണ് ഈ പ്രതിസന്ധിയ്ക്ക് കാരണം. ലണ്ടനിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലുമായിരിക്കും വാടക വീടുകളുടെ ലഭ്യതയിൽ ഏറ്റവും കുറവുണ്ടാകുന്നത്. റെൻ്റൽ പ്രോപ്പർട്ടി മാർക്കറ്റിലെ വിശദ വിവരങ്ങൾ പാർലമെൻ്റിലെ കോമൺസ് ട്രഷറി കമ്മിറ്റി മുമ്പാകെ മോർട്ട്ഗേജ് എക്സ്പേർട്ടുകൾ വെളിപ്പെടുത്തി. മിനി ബഡ്ജറ്റിനെ തുടർന്ന് മാർക്കറ്റിലുണ്ടായ മാറ്റങ്ങൾ പഠിക്കുന്നതിനായാണ് എം.പിമാരുടെ കമ്മിറ്റി സിറ്റിംഗ് നടത്തിയത്.

Crystal Media UK Youtube channel 

യുകെയുടെ പല ഭാഗങ്ങളിലും ലാൻഡ് ലോർഡുകൾക്ക് റെൻ്റൽ മോർട്ട്ഗേജ് ലഭിക്കുകയെന്നത് മുമ്പത്തെപോലെ ഇപ്പോൾ എളുപ്പമല്ല. പ്രോപ്പർട്ടി വിലയുടെ 50 - 60 ശതമാനത്തിനു മുകളിലുള്ള റെൻ്റൽ മോർട്ട്ഗേജ് ഡീലുകൾ പരിമിതമാണ്. 40 ശതമാനത്തോളം റെൻ്റൽ പ്രോപ്പർട്ടികൾക്ക് മോർട്ട്ഗേജുണ്ട്. ടാക്സ് നിരക്കിൽ വർദ്ധനയുണ്ടാകുന്ന പക്ഷം റെൻ്റൽ ബിസിനസ് മതിയാക്കി വീടുകൾ വിൽക്കാനുള്ള ആലോചനയിലാണ് പല ലാൻഡ് ലോർഡുകളും. ജീവിത ചിലവ് ഉയരുന്ന സാഹചര്യത്തിൽ വാടക പേയ്മെൻ്റിൽ വീഴ്ചയുണ്ടാകുമോയെന്ന് ആശങ്കയുള്ളതും റെൻ്റൽ ബിസിനസിനെ നിരുത്സാഹപ്പെടുത്തുന്നുണ്ട്.

Other News