Monday, 23 December 2024

എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ അടുത്ത വർഷത്തെ ബഡ്ജറ്റ് 157 ബില്യൺ പൗണ്ട്. രോഗികൾക്ക് അർഹമായ കെയർ ചിലപ്പോൾ ലഭിക്കുന്നില്ലെന്ന് ഹെഡ് ഓഫ് എൻഎച്ച്എസ് ഇംഗ്ലണ്ട്

രോഗികൾക്ക് അർഹമായ കെയർ ചിലപ്പോൾ ലഭിക്കുന്നില്ലെന്ന കാര്യം ഹെഡ് ഓഫ് എൻഎച്ച്എസ് ഇംഗ്ലണ്ട് ശരിവച്ചു. ലേണിംഗ് ഡിസേബിലിറ്റി, മറ്റേണിറ്റി കെയർ അടക്കമുള്ള സർവീസുകൾ സമ്മർദ്ദം നേരിടുകയാണ്. കോവിഡ് സമയത്ത് ഉണ്ടായതിലും വലിയ പ്രതിസന്ധിയിലൂടെയാണ് ഹോസ്പിറ്റലുകൾ കടന്നു പോകുന്നതെന്ന് എൻഎച്ച് എന്ന് ഇംഗ്ലണ്ട് ഹെഡായ അമാൻഡ പ്രിച്ചാർഡ് പറഞ്ഞു. എൻഎച്ച്എസ് ചിലവുചുരുക്കൽ നടപ്പാക്കുന്നുണ്ടെങ്കിലും സർവീസുകൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ കൂടുതൽ ഫണ്ടിംഗ്‌ ആവശ്യമാണെന്ന് അവർ വ്യക്തമാക്കി.

എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ അടുത്ത വർഷത്തെ ബഡ്ജറ്റ് 157 ബില്യൺ പൗണ്ടാണ്. എന്നാൽ ആവശ്യമുള്ളതിലും 7 ബില്യൺ പൗണ്ട് കുറവാണിതെന്ന് അമാൻഡ പ്രിച്ചാർഡ് സൂചിപ്പിച്ചു. എൻഎച്ച്എസിന് മാനേജ് ചെയ്യാവുന്നതിലപ്പുറമാണ് വിവിധ സർവീസുകൾക്ക് ഇപ്പോഴുള്ള ഡിമാൻൻ്റെന്ന് ലണ്ടനിൽ നടന്ന കിംഗ് ഫണ്ട് ആനുവൽ കോൺഫറൻസിൽ അവർ വിശദീകരിച്ചു.

Crystal Media UK Youtube channel 

എൻഎച്ച്എസിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുമെന്ന് ടാക്സ് പേയർ നൽകുന്ന ഓരോ പൗണ്ടും ശരിയായ രീതിയിൽ ചിലവഴിക്കുമെന്നും എൻഎച്ച്എസ് ഹെഡ് പറഞ്ഞു. എൻഎച്ച്എസിലെ വിവിധ ചികിത്സകളുടെ വെയിറ്റിംഗ് ലിസ്റ്റ് 7 മില്യൺ എന്ന റെക്കോർഡ് നിരക്കിലാണിപ്പോൾ. ആംബുലൻസിനും ആക്സിഡൻ്റ് ആൻഡ് എമർജൻസി ട്രീറ്റ്മെൻ്റിനുമുള്ള വെയിറ്റിംഗ് ടൈം കുറയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Other News