Sunday, 06 October 2024

ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് മൂന്ന് ശതമാനമായി  ഉയർത്തി. മോർട്ട്ഗേജുകളും ലോണുകളും അധിക സാമ്പത്തിക ബാദ്ധ്യത വരുത്തും

ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് വീണ്ടും ഉയർത്തി. 2. 25 ശതമാനമായിരുന്ന പലിശ നിരക്ക് 0.75 ശതമാനം വർദ്ധിപ്പിച്ചു. ഒരു വർഷം മുമ്പ് 0.1 ശതമാനമായിരുന്ന പലിശ നിരക്ക് ഇത്തവണത്തെ വർദ്ധനയോടെ 3 ശതമാനത്തിലെത്തി. 33 വർഷങ്ങളിലെ ഏറ്റവും ഉയർന്ന വർദ്ധനയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വരുത്തിയിരിക്കുന്നത്. പലിശ നിരക്ക് ഉയരുന്നത് മോർട്ട്ഗേജുകളുടെയും ലോണിൻ്റെയും പലിശ നിരക്ക് ഉയരാൻ കാരണമാകും. ട്രാക്കർ മോർട്ട്ഗേജ് ഉള്ളവർക്ക് ഇത് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തും.

കഴിഞ്ഞ മാസത്തെ ഡാറ്റാ അനുസരിച്ച് രാജ്യത്തെ ഇൻഫ്ളേഷൻ നിരക്ക് 10.1 ശതമാനമാണ്. ഇൻഫ്ളേഷൻ നിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് ഉയർത്തിയത്. ഇൻഫ്ളേഷൻ നിരക്ക് 2 ശതമാനത്തിൽ നിലനിർത്തണമെന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. മിനി ബഡ്ജറ്റു മൂലം താറുമാറായ ബ്രിട്ടൻ്റെ സാമ്പത്തികരംഗം പുതിയ ചാൻസലർ ജെറമി ഹണ്ട് നടപ്പിൽ വരുത്തിയ സാമ്പത്തിക നയത്തിലെ തിരുത്തൽ മൂലം നേരിയ രീതിയിൽ മെച്ചപ്പെട്ടിട്ടുണ്ട്. നവംബർ 17 ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ പുതിയ നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് റിഷി സുനാക്ക് ഗവൺമെൻ്റ് നല്കുന്നത്.

Crystal Media UK Youtube channel 

Other News