Monday, 23 December 2024

അൺഎംപ്ളോയിമെൻ്റ് ഇരട്ടിക്കും. ബ്രിട്ടൺ അഭിമുഖീകരിക്കുന്നത് രണ്ടു വർഷം നീളുന്ന സാമ്പത്തിക മാന്ദ്യം

ബ്രിട്ടൺ രണ്ടു വർഷം നീളുന്ന സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെളിപ്പെടുത്തി. രാജ്യം കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നു പോകുന്നത്. അൺഎംപ്ളോയ്മെൻ്റ് നിരക്ക് 2025 ഓടെ ഇരട്ടിക്കുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു. ബ്രിട്ടണിലെ അൺഎംപ്ളോയ്മെൻ്റ് നിരക്ക് ഇപ്പോൾ 50 വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. എന്നാൽ ഇത് 6.5 ശതമാനമായി ഉയരുമെന്നാണ് മുന്നറിയിപ്പ്. ജീവിതച്ചിലവുയരുന്നതു മൂലമുളള സാമ്പത്തിക ഞെരുക്കത്തിലൂടെ ബ്രിട്ടൺ കടന്നു പോകുകയാണെങ്കിലും സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ നിർബന്ധിത ഇടപെടൽ ഫൈനാൻഷ്യൽ മാർക്കറ്റിൽ നടത്തുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രു ബെയ്ലി പറഞ്ഞു.

Crystal Media UK Youtube channel 

യുകെയിലെ ചരിത്രത്തിലെ ഏറ്റവും ആഴത്തിലുള്ളതല്ല എങ്കിലും 1920 ശേഷമുള്ള ദൈർഘ്യമേറിയ സാമ്പത്തിക മാന്ദ്യമാണ് ബ്രിട്ടൺ അഭിമുഖീകരിക്കുന്നത്. രണ്ടു മുതൽ മൂന്നു മാസം വരെയുള്ള കാലയളവിൽ തുടർച്ചയായി രാജ്യത്തെ സമ്പദ് വ്യവസ്ഥ ചുരുങ്ങുന്നതിനെയാണ് സാമ്പത്തിക മാന്ദ്യമായി പൊതുവെ കണക്കാക്കുന്നത്. ഇതു മൂലം ബിസിനസുകളുടെ ലാഭം കുറയുകയും സ്റ്റാഫുകളുടെ ശമ്പളം വെട്ടിക്കുറയ്ക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. അൺ എംപ്ളോയിമെൻ്റ് നിരക്കും ഉയരും. ഇതു മൂലം ടാക്സിനത്തിലുള്ള ഗവൺമെൻ്റ് വരുമാനം കുറയുകയും ഹെൽത്ത്, എഡ്യൂക്കേഷൻ എന്നിവയടക്കമുള്ള പബ്ളിക് സർവീസുകളുടെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

Other News