നോർക്ക റൂട്ട്സ് - യുകെ ഹെൽത്ത് കെയർ പ്രഫഷണൽ കരിയേഴ്സ് ഫെയർ കൊച്ചിയിൽ നവംബർ 21 മുതൽ 25 വരെ
കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്, ബ്രിട്ടണിലേയ്ക്ക് ഹെൽത്ത് കെയർ പ്രഫഷണലുകളെ റിക്രൂട്ട് ചെയ്യുന്ന യുകെ കരിയേഴ്സ് ഫെയറിൻ്റെ ആദ്യഘട്ടം കൊച്ചിയിൽ നവംബർ 21 മുതൽ 25 വരെ നടക്കും. യുകെയിലെ നാവിഗോ, ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഇൻ്റഗ്രേറ്റഡ് ഹെൽത്ത് ആൻഡ് കെയർ പാർട്ട്ണർഷിപ്പിലേയ്ക്കാണ് റിക്രൂട്ട്മെൻ്റ് നടത്തുന്നത്. ഇതുബന്ധിച്ച ധാരണപത്രം, കഴിഞ്ഞ മാസം ലണ്ടനിൽ നടന്ന ലോക കേരളസഭയുടെ റീജിയണൽ കോൺഫറൻസിൽ വച്ച് നോർക്ക റൂട്ട്സ്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചിരുന്നു. കമ്യൂണിറ്റി, അഡൾട്ട്, പീഡിയാട്രിക്, മെൻ്റൽ ഹെൽത്ത് നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ഫിസിയോ തെറാപ്പിസ്റ്റുകൾ, സീനിയർ കെയറർമാർ, സപ്പോർട്ട് വർക്കേഴ്സ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർമാർ, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സോഷ്യൽ വർക്കേഴ്സ്, സൈക്യാട്രിക് സ്പെഷ്യാലിറ്റി ഡോക്ടർമാർ എന്നീ കാറ്റഗറികളിലാണ് യുകെയിലേയ്ക്ക് റിക്രൂട്ട്മെൻ്റ് നടക്കുന്നത്. knowledgemission.kerala.gov.in എന്ന വെബ് സൈറ്റിലൂടെ യുകെ കരിയർ ഫെയറിന് അപേക്ഷിക്കാവുന്നതാണ്. കൂടാതെ DWMS എന്ന പ്ളേ സ്റ്റോർ ആപ്പിലൂടെയും കരിയർ ഫെയറിനായി രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ, വിവിധ ജോബ് പൊസിഷനിലേക്ക് അപേക്ഷിക്കാൻ ചെയ്യാൻ സാധിക്കും.
Crystal Media UK Youtube channel
നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് വെബ് സൈറ്റിൽ ലോഗിൻ ചെയ്ത്, യുകെ കരിയർ ഫെയർ സെക്ഷനിലൂടെ അനുയോജ്യമായ ജോലിയ്ക്കായി അപേക്ഷിക്കാം. കാൻഡിഡേറ്റിൻ്റെ പൊതുവായ വിവരങ്ങൾ, എഡ്യൂക്കേഷൻ, എക്സ്പീരിയൻസ്, സ്കിൽസ് എന്നിവ ഇതിനായി പ്രൊഫൈലിൽ നൽകണം. DWMS ലെ ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റിൻ്റെ അടിസ്ഥാനത്തിൽ ആദ്യ സ്ക്രീനിംഗ് നടക്കും. സെലക്ടാകുന്ന കാൻഡിഡേറ്റ്സിന് വാലിഡായ IELTS അല്ലെങ്കിൽ OET സർട്ടിഫിക്കറ്റുകൾ വിസാ പ്രോസസിംഗിനായി നോർക്കാ റൂട്ട്സിന് സമർപ്പിക്കുന്നതിന് നാലുമാസം സമയം ലഭിക്കും. ഇൻ്റർനാഷണൽ മെഡിക്കൽ ഫെലോഷിപ്പ് സ്കീം സ്പോൺസർഷിപ്പ് റൂട്ടിലൂടെ ഡോക്ടർമാർക്ക് വിവിധ പോസ്റ്റുകളിലേയ്ക്ക് അപേക്ഷിക്കാൻ കഴിയും. BSc/ MSc നഴ്സുമാർക്ക് നേരിട്ട് സീനിയർ കെയറായി അപേക്ഷിക്കാം. യുകെയിൽ എത്തി സ്പോൺസർഷിപ്പ് റൂട്ടിലൂടെ OET / IELTS പാസായാൽ രജിസ്റ്റേർഡ് നഴ്സ് സ്റ്റാറ്റസ് ലഭിക്കുകയും ചെയ്യും. യുകെ കരിയർ ഫെയറിലേയ്ക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 12 ആണ്.