Wednesday, 18 September 2024

ഖത്തർ വേൾഡ് കപ്പ് സമയത്ത് വാക്കൗട്ട് നടത്തുമെന്ന് ലണ്ടൻ ഹീത്രൂ ഏയർപോർട്ട് സ്റ്റാഫ് യൂണിയൻ

 

ഖത്തർ വേൾഡ് കപ്പ് സമയത്ത് വാക്കൗട്ട് നടത്തുമെന്ന് ലണ്ടൻ ഹീത്രൂ ഏയർപോർട്ട് യൂണിയനുകൾ പ്രഖ്യാപിച്ചു. 700 സ്റ്റാഫുകൾ സമരരംഗത്തിങ്ങുമെന്ന് യുണൈറ്റ് യുണിയൻ അറിയിച്ചു. ഗ്രൗണ്ട് ഹാൻഡ്ലിംഗ്, എയർസൈഡ് ട്രാൻസ്പോർട്ട്, കാർഗോ വിഭാഗങ്ങളിലെ സ്റ്റാഫുകൾ പണിമുടക്കും. ഡിനാറ്റ, മെൻസിസ് എന്നീ കമ്പനികൾ നിയോഗിച്ചിട്ടുള്ള സ്റ്റാഫുകൾ സമരത്തിൻ്റെ ഭാഗമാകും. ശമ്പള വർദ്ധന ആവശ്യപ്പെട്ടാണ് എയർപോർട്ട് യൂണിയൻ ഇൻഡസ്ട്രിയൽ ആക്ഷൻ നടത്തുന്നത്. നവംബർ 18 മുതൽ മൂന്നുദിവസത്തേയ്ക്കാണ് പണിമുടക്ക്. നവംബർ 20 നാണ് വേൾഡ് കപ്പ് ആരംഭിക്കുന്നത്.

സമരം മൂലം ഫ്ളൈറ്റ് ക്യാൻസലേഷനും യാത്രാ തടസങ്ങളും ഉണ്ടാകുമെന്ന് യൂണിയനുകൾ പറഞ്ഞു. ഹീത്രൂവിലെ 2, 3, 4 ടെർമിനലുകളെ പണിമുടക്ക് കാര്യമായി ബാധിക്കുമെന്നാണ് സൂചന. ഖത്തർ എയർവെയ്സിൻ്റെ സർവീസുകളും സമരത്താൽ മുടങ്ങാൻ സാധ്യത ഏറെയാണ് വേൾഡ് കപ്പ് സമയത്ത് ഓരോ ആഴ്ചയിലും 10 അധിക ഫ്ളൈറ്റുകൾ ഖത്തർ എയർവെയ്സ് ഹീത്രൂവിൽ നിന്ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വിർജിൻ അറ്റ്ലാൻ്റിക്, സിംഗപ്പൂർ എയർലൈൻസ്, കാതേ പസിഫിക്, എമിറേറ്റ്‌സ് എന്നീ എയർലൈനുകളെയും സമരം കാര്യമായി ബാധിക്കും.

Crystal Media UK Youtube channel 

Other News