Wednesday, 22 January 2025

ഇരട്ട പൗരത്വ ബില്ലുമായി ശശി തരൂർ. പ്രതീക്ഷയോടെ ബ്രിട്ടണിലെ ഇന്ത്യാക്കാരും.

Premier News Desk
ബ്രിട്ടീഷ് പൗരത്വം നേടാനായി ഇന്ത്യൻ പൗരത്വം ത്യജിക്കേണ്ടി വന്ന ലക്ഷക്കണക്കിന് ഇന്ത്യാക്കാർക്ക് പ്രതീക്ഷ പകർന്നു കൊണ്ട് ഇരട്ട പൗരത്വ ബിൽ ഇന്ത്യൻ പാർലമെൻറിൽ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയുടെ ഭരണഘടന ഭേദഗതി ചെയ്ത് ഇരട്ട പൗരത്വ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ബിൽ ശശി തരൂർ എം.പിയാണ് അവതരിപ്പിച്ചത്. ബിൽ പാർലമെൻറ് അംഗീകരിച്ചാൽ വിദേശ രാജ്യങ്ങളിൽ പൗരത്വം നേടിയതുമൂലം നഷ്ടപ്പെട്ട ഇന്ത്യൻ പൗരത്വം തിരികെക്കിട്ടാൻ പ്രവാസികൾക്ക് അവസരം ഒരുങ്ങും. ശശി തരൂരിന്റെ പുതിയ നീക്കം ഫലം നല്കുമെന്ന പ്രതീക്ഷയാണ് ബ്രിട്ടണിലെ ഇന്ത്യൻ സമൂഹത്തിന്.

ഇന്ത്യയ്ക്ക് പുറത്ത് 30 മില്യൺ ഇന്ത്യൻ വംശജർ വസിക്കുന്നുണ്ട്. അവർ വിദേശനാണ്യമായി ഒരോ വർഷവും ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്നത് 65 ബില്യൺ ഡോളറാണ്. നിരവധി രാജ്യങ്ങളിലെ ഉന്നത സ്ഥാനങ്ങളിലും ബിസിനസ് സംരംഭങ്ങളുടെ അമരത്തും ഇന്ത്യക്കാരുണ്ട്. ജീവിക്കുന്ന രാജ്യത്ത് തുല്യത ലഭിക്കുന്നതിനായി പൗരത്വം എടുക്കേണ്ടി വരുന്നതുമൂലം ഇന്ത്യൻ പൗരത്വം അസാധുവാക്കപ്പെടുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 9 ഭേദഗതി ചെയ്യണമെന്നാണ് ശശി തരൂർ ബില്ലിൽ ആവശ്യപ്പെടുന്നത്.
 

Other News