Wednesday, 22 January 2025

എൻഎച്ച്എസ് നഴ്സുമാർ സമരരംഗത്തേയ്ക്ക്. ബാലറ്റ് റിസൾട്ട് വാക്കൗട്ടിന് അനുകൂലം

എൻഎച്ച്എസ് നഴ്സുമാർ രാജ്യവ്യാപകമായി ഈ വർഷാവസാനത്തോടെ പണിമുടക്കും. ഇതുമായി ബന്ധപ്പെട്ട് റോയൽ കോളജ് ഓഫ് നഴ്സിംഗ് നടത്തിയ ഇൻഡസ്ട്രിയൽ ആക്ഷൻ ബാലറ്റ് റിസൾട്ട്, വാക്കൗട്ടിന് അനുകൂലമെന്നാണ് റിപ്പോർട്ട്. യുകെയിലെ പകുതിയിലേറെ ഹോസ്പിറ്റലുകളിലും കമ്യൂണിറ്റി സെൻ്ററുകളിലും സമരം നടക്കും. എമർജൻസി കെയറിനെ ഇത് ബാധിക്കില്ല. സ്കോട്ട്ലൻഡിലും നോർത്തേൺ അയർലണ്ടിലുമുള്ള മുഴുവൻ ഹോസ്പിറ്റലുകളും കമ്മ്യൂണിറ്റി സെൻററുകളും പണിമുടക്കിന് അനുകൂലമായി വോട്ടു ചെയ്തു. വെയിൽസിൽ ഒന്നൊഴികെയുള്ള ഹോസ്പിറ്റലുകൾ സമരത്തിനിറങ്ങും. ഇംഗ്ലണ്ടിൽ പകുതിയോളം ഹോസ്പിറ്റലുകളിലെ വോട്ടിംഗ് ശതമാനം വളരെ കുറവായിരുന്നതിനാൽ ഇൻഡസ്ട്രിയൽ ആക്ഷന് യോഗ്യത നേടിയില്ല.

Crystal Media UK Youtube channel 

രാജ്യത്തെമ്പാടും പിക്കറ്റ് ലൈനുകൾ ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ് യൂണിയനുകൾ. ഇൻഫ്ളേഷൻ നിരക്കിലും ഉയർന്ന ശമ്പള വർദ്ധന ആവശ്യപ്പെട്ടാണ് നഴ്സുമാർ പണിമുടക്കുന്നത്. 2010 നുശേഷം എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള നഴ്സുമാരുടെ ശമ്പളം യഥാർത്ഥത്തിൽ 20 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ 10 ശതമാനത്തോടടുത്താണ് ഇൻഫ്ളേഷൻ. 15 ശതമാനം ശമ്പള വർദ്ധന നൽകണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്.  കോവിഡിനു ശേഷമുള്ള ഏറ്റവും കൂടിയ സമ്മർദ്ദത്തിലൂടെ എൻഎച്ച്എസ് സർവീസുകൾ ഈ വിൻ്ററിൽ കടന്നു പോകുന്നത്. ഏഴ് മില്യണോളം പേഷ്യൻ്റുകൾ വിവിധ ട്രീറ്റ്മെൻറുകൾക്കായി വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. സമരം മുന്നോട്ട് പോയാൽ നിരവധി സർജറികളും അപ്പോയിൻ്റ്മെൻ്റുകളും റദ്ദാക്കപ്പെടും. ജൂൺ 2022 വരെയുള്ള ഒരു വർഷത്തിൽ 40,365 നഴ്സുമാർ എൻഎച്ച് എസ് ജോലി ഉപേക്ഷിച്ചതായാണ് കണക്കാക്കുന്നത്.

Other News