Wednesday, 22 January 2025

ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയിലേയ്ക്ക് ഓൺലൈൻ ഇ - വിസാ സ്കീം ഉടൻ നടപ്പാക്കിയേക്കും.

ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയിലേയ്ക്ക് ഓൺലൈൻ ഇ - വിസാ സ്കീം ഉടൻ നടപ്പാക്കിയേക്കും. നേരിട്ട് വിസാ സെൻ്ററുകളിൽ ഹാജരായാൽ മാത്രമേ ഇന്ത്യയിലേയ്ക്ക് ഇപ്പോൾ വിസ ലഭിക്കുകയുള്ളൂ. എന്നാൽ ബ്രിട്ടണിലെ വിസാ സെൻററുകളിൽ അപ്പോയിൻ്റ്മെൻ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ട്. ഇതു മൂലം ഇന്ത്യയിലേയ്ക്ക് ടൂറിസ്റ്റ് വിസയിൽ പോകാനാഗ്രഹിക്കുന്ന നിരവധി പേർ ട്രിപ്പ് റദ്ദാക്കുന്ന അവസ്ഥ നിലവിലുണ്ട്. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ടൂർ ഓപ്പറേറ്റ് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് പൗരന്മാർക്ക്ഇ-വിസാ സംവിധാനം ഏർപ്പെടുത്തണമെന്ന് ടൂർ ഓപ്പറേറ്റർമാരുടെ കോർഡിനേഷൻ ഗ്രൂപ്പ് ഇന്ത്യൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.

Crystal Media UK Youtube channel 

ഇന്ത്യയിൽ നിന്ന് ബ്രിട്ടണിലേയ്ക്ക് വരുന്നവരുടെ വിസാ പ്രോസസിംഗുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് ഇന്ത്യ, ബ്രിട്ടീഷ് വിസകൾക്ക് ഡയറക്ട് ആപ്ളിക്കേഷൻ സംവിധാനം ഏർപ്പെടുത്തിയത്. ഇത് ചെലവേറിയതും വിസാ പ്രോസസിംഗിൽ കാലതാമസം സൃഷ്ടിക്കുന്നതിനാലും ബ്രിട്ടീഷ് ടൂറിസ്റ്റുകൾ ഇന്ത്യാ സന്ദർശനം ഒഴിവാക്കി ഈജിപ്റ്റ്, ശ്രീലങ്ക, തായ്ലൻഡ് എന്നീ രാജ്യങ്ങൾക്ക് നിലവിൽ മുൻഗണന നൽകുന്നുണ്ട്.  ഓൺലൈൻ ഇ- വിസാ സ്കീമിലേയ്ക്ക് ഉള്ള മാറ്റം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നാണ് സൂചന.

Other News