Monday, 23 December 2024

ടോപ്പ് സാലറി ബാൻഡിൻ്റെ ത്രെഷോൾഡ് കുറയ്ക്കാൻ ആലോചന. കൂടുതലാളുകൾ 45 പെൻസ് ടാക്സ് നല്കേണ്ടി വരും.

ടോപ്പ് സാലറി ബാൻഡിലുള്ളവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ത്രെഷോൾഡ് സാലറി കുറയ്ക്കാൻ ഗവൺമെൻ്റ് ആലോചിക്കുന്നു. കൂടുതലാളുകളെ 45 പെൻസ് ടാക്സ് നിരക്കിൽ കൊണ്ടുവരുന്ന പ്രൊപ്പോസൽ നവംബർ 17 ലെ ഇക്കണോമിക് പ്ളാനിൽ പ്രഖ്യാപിക്കുമെന്ന് ട്രഷറി വൃത്തങ്ങൾ സൂചിപ്പിച്ചു. വർഷം 150,000 പൗണ്ട് സാലറിയുള്ളവർ, അധികമായി സമ്പാദിക്കുന്ന തുകയുടെ 45 ശതമാനം ടാക്സായി നൽകണം. നിലവിലെ ത്രെഷോൾഡ് കുറയ്ക്കുന്ന കാര്യമാണ് ഗവൺമെൻ്റ് പരിഗണിക്കുന്നത്. ഇതു വഴി കൂടുതൽ പേരെ 45 പെൻസ് ടാക്സ് റേറ്റിൽ കൊണ്ടുവരാൻ കഴിയും. ലിസ് ട്രസ് ഗവൺമെൻ്റ് 45 പെൻസ് എന്ന നിരക്ക് 40 പെൻസായി മിനി ബഡ്ജറ്റിൽ കുറവു വരുത്തിയിരുന്നു. ശക്തമായ ജനരോഷത്തെ തുടർന്ന് ഈ നിർദ്ദേശം പിന്നീട് പിൻവലിയ്ക്കുകയായിരുന്നു.

Crystal Media UK Youtube channel 

60 ബില്യൺ പൗണ്ടിൻ്റെ സാമ്പത്തിക കമ്മി നികത്താനുള്ള മാർഗങ്ങളാണ് ഗവൺമെൻ്റ് പരിഗണിക്കുന്നത്. ഗവൺമെൻ്റിൻ്റെ ചെലവുചുരുക്കലിലൂടെ 35 ബില്യൺ പൗണ്ടും ടാക്സ് നിരക്ക് വർദ്ധനയിലൂടെ 25 ബില്യൺ പൗണ്ടും  കണ്ടെത്താനാണ് ഗവൺമെൻ്റ് ലക്ഷ്യമിടുന്നത്. ലോക്കൽ കൗൺസിലുകൾക്ക് ടാക്സ് നിരക്ക് വർദ്ധിപ്പിക്കാൻ അനുമതി നല്കുന്ന നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന കാര്യം ഗവൺമെൻ്റ് ചർച്ച ചെയ്യുന്നുണ്ട്. ടാക്സ് നിരക്ക് 2.99 ശതമാനത്തിനു മുകളിൽ വർദ്ധിപ്പിക്കണമെങ്കിൽ റെഫറണ്ടം നടത്തണമെന്നതാണ് നിലവിലെ നിയമം.

Other News