Wednesday, 22 January 2025

വീടുകളുടെ വാടക നിരക്ക് അടുത്ത വർഷം നാല് ശതമാനത്തോളം വർദ്ധിച്ചേക്കും. പ്രോപ്പർട്ടികളുടെ വില വർദ്ധന നിലച്ചതായി സർവേ

വീടുകളുടെ വാടക നിരക്ക് അടുത്ത വർഷം നാല് ശതമാനത്തോളം വർദ്ധിച്ചേക്കും. മാർക്കറ്റിൽ ലഭ്യമായ വീടുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവും റെൻ്റൽ മാർക്കറ്റിലെ ഡിമാൻഡും മൂലമാണിത്.  പ്രോപ്പർട്ടികളുടെ വില വർദ്ധന നിലച്ചതായി സർവേ സൂചിപ്പിച്ചു. രണ്ടു വർഷമായി വർദ്ധിച്ചു കൊണ്ടിരുന്ന വീടു വിലയിൽ കഴിഞ്ഞ മാസം കാര്യമായ വ്യത്യാസം രേഖപ്പെടുത്തിയില്ല. ദി റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് സർവേയേഴ്സിൻ്റെ കണക്ക് പ്രകാരം യുകെയിലെമ്പാടും പൊതുവേ വീടു വിലയിൽ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. മോർട്ട്ഗേജ് നിരക്കിലുണ്ടായ വർദ്ധനവ് വീടുകളുടെ വില്പനയെയും ബാധിച്ചിട്ടുണ്ട്.

Crystal Media UK Youtube channel 

സൗത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ഈസ്റ്റ് ആംഗ്ലിയ എന്നീ റീജണുകളിൽ വീടുകൾക്ക് വിലയിടിവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്കോട്ട്ലൻഡ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ വീടു വിലയിൽ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. വീടു വാങ്ങാനുള്ള പുതിയ അന്വേഷണങ്ങളുടെയും ഓഫറുകളുടെയും എണ്ണത്തിൽ കഴിഞ്ഞ ആറുമാസം തുടർച്ചയായി കുറവുണ്ടായതായി ഡാറ്റാ സ്ഥിരീകരിച്ചു. പുതിയതായി നിർമ്മിക്കുന്ന പ്രോപ്പർട്ടികളുടെ വില്പനയിലും കുറവുണ്ട്. ഇവയുടെ സെയിൽ ക്യാൻസലേഷൻ നിരക്കും ഏകദേശം 25 ശതമാനമായി ഉയർന്നിട്ടുണ്ട്.

Other News