കുട്ടികൾക്ക് വിൻ്റർ വൈറസിൻ നിന്ന് സംരക്ഷണം നല്കുന്ന വാക്സിന് യുകെ റെഗുലേറ്റർ അനുമതി നല്കി
കുട്ടികൾക്ക് വിൻ്റർ വൈറസിൻ നിന്ന് സംരക്ഷണം നല്കുന്ന വാക്സിന് യുകെ റെഗുലേറ്റർ അനുമതി നല്കി. വാക്സിൻ്റെ ഒരു ഡോസ് നല്കുന്നതു വഴി ന്യൂമോണിയ അടക്കമുള്ള ഇൻഫെക്ഷനുകളിൽ നിന്ന് ആറ് മാസത്തേയ്ക്ക് സംരക്ഷണം ലഭിക്കും. റെസ്പിറേറ്ററി സിൻസൈറ്റൽ വൈറസ് ബാധ മൂലം അഞ്ചു വയസിൽ താഴെയുള്ള നിരവധി കുട്ടികളാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നത്. വിൻ്റർ സമയത്ത് ഉണ്ടാകുന്ന റെസ്പിറേറ്ററി സിൻസൈറ്റൽ വൈറസ് മൂലം കുട്ടികളിൽ ചുമയും ജലദോഷവും സാധാരണയായി ഉണ്ടാകുമെങ്കിലും രണ്ടാഴ്ച്ച കൊണ്ട് രോഗമുക്തമാകാറുണ്ട്. എന്നാൽ രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളിൽ റെസ്പിറേറ്ററി സിൻസൈറ്റൽ വൈറസ് ശ്വാസകോശത്തെ ബാധിക്കുകയും ന്യൂമോണിയയും ബ്രോങ്കയോലിറ്റിസും സൃഷ്ടിക്കുകയും ചെയ്യാം.
Crystal Media UK Youtube channel
ഓരോ വർഷവും 29,000 ത്തോളം കുട്ടികൾക്ക് റെസ്പിറേറ്ററി സിൻസൈറ്റൽ വൈറസ് മൂലം ഹോസ്പിറ്റൽ ട്രീറ്റ്മെൻ്റ് വേണ്ടി വരുന്നതായാണ് കണക്ക്. നവജാത ശിശുക്കളിൽ വിൻ്റർ വൈറസിനെതിരായ പ്രതിരോധ ശക്തി കുറവാണ്. കോവിഡ് ലോക്ക് ഡൗൺ സമയത്ത് റെസ്പിറേറ്ററി സിൻസൈറ്റൽ വൈറസിൻ്റെ വ്യാപനം കുറവായിരുന്നതിനാൽ കുട്ടികളെ ഇത് കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ നിയന്ത്രണങ്ങൾ നീക്കിയതോടെ വൈറസ് വ്യാപനം വ്യാപകമായതോടെ നിരവധി കുട്ടികൾക്ക് അടിയന്തിര ഹോസ്പിറ്റൽ ട്രീറ്റ്മെൻറ് ആവശ്യമായി വരുന്നുണ്ട്. റെസ്പിറേറ്ററി സിൻസൈറ്റൽ വൈറസിനെ പ്രതിരോധിക്കുന്ന ആസ്ട്രസെനക്ക, സനോഫി വാക്സിൻ റെസ്പിറേറ്ററി ട്രാക്റ്റ് ഇൻഫെക്ഷൻ 74.5 ശതമാനം കുറയ്ക്കാൻ സഹായിക്കുന്നതായി 4,000 ത്തോളം കുട്ടികളിൽ നടത്തിയ ട്രയലിൽ വ്യക്തമായിട്ടുണ്ട്.