Tuesday, 03 December 2024

ബ്രിട്ടൻ്റെ സമ്പദ് വ്യവസ്ഥ 0.2 ശതമാനം ചുരുങ്ങി. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്കെന്ന് കണക്കുകൾ

 

ബ്രിട്ടൻ്റെ സമ്പദ് വ്യവസ്ഥ 0.2 ശതമാനം ചുരുങ്ങിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസങ്ങളിൽ തുടർച്ചയായി സാമ്പത്തിക രംഗം വളർച്ച രേഖപ്പെടുത്തിയിട്ടില്ല.  രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്കെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്ത രണ്ടു വർഷങ്ങളിൽ സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കിയിരുന്നു. ഫുഡ്, ഫ്യൂവൽ, എനർജി നിരക്ക് എന്നിവയിലുള്ള വൻ വർദ്ധന മൂലം ബ്രിട്ടനിലെ ജീവിതച്ചിലവ് ഉയർന്നിരിക്കുകയാണ്.

Crystal Media UK Youtube channel 

ബ്രിട്ടണിലെ സാമ്പത്തിക പ്രതിസന്ധി ബിസിനസുകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കമ്പനികളുടെ ലാഭത്തിൽ കുറവു വരുന്ന മൂലം സ്റ്റാഫുകളുടെ എണ്ണം നിയന്ത്രിക്കേണ്ട അവസ്ഥയുണ്ടാകും. അൺഎംപ്ളോയിമെൻ്റ് നിരക്ക് ഉയരുന്നതിൻ്റെ ഫലമായി ഗവൺമെൻ്റിന് ലഭിക്കേണ്ട ടാക്സ് വരുമാനം കുറയും. കൂടാതെ യൂണിവേഴ്സിറ്റികളിൽ നിന്നും മറ്റു കോഴ്സുകൾ പൂർത്തിയാക്കി ഇറങ്ങുന്നവർക്ക് ജോലി സാധ്യതയും വിരളമായി മാറും. നവംബർ 17 ന് ചാൻസലർ അവതരിപ്പിക്കുന്ന ഇക്കണോമിക് പ്ളാനിൽ ബ്രിട്ടൻ്റെ സാമ്പത്തിക ചിത്രത്തിനനുസരിച്ചുള്ള നയവ്യതിയാനങ്ങൾ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Other News