Thursday, 07 November 2024

ഫ്രീ ചൈൽഡ് കെയറിനായി ഗവൺമെൻ്റ് നൽകുന്ന ഫണ്ടിംഗിൽ കുറവുണ്ടാവും. നിരവധി നഴ്സറികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ഫ്രീ ചൈൽഡ് കെയറിനായി ഗവൺമെൻ്റ് നൽകുന്ന ഫണ്ടിംഗിൽ കുറവുണ്ടാവും. അടുത്ത രണ്ടു വർഷങ്ങളിൽ 8 ശതമാനത്തോളം ഫണ്ടിംഗ് ഗവൺമെൻ്റിൻ്റെ ചെലവുചുരുക്കൽ പദ്ധതി മൂലം യഥാർത്ഥത്തിൽ കുറവു വന്നേക്കാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതു മൂലം നിരവധി നഴ്സറികൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. ഇംഗ്ലണ്ടിലെ മൂന്നു മുതൽ നാലുവയസു വരെ പ്രായമുള്ള കുട്ടികൾക്ക് ആഴ്ചയിൽ15 മണിക്കൂർ ഫ്രീ ചൈൽഡ് കെയർ  ലഭ്യമാണ്. നിലവിൽ ഒരു വർഷം 38 ആഴ്ച ഈ സൗകര്യം നൽകുന്നുണ്ട്.

Crystal Media UK Youtube channel 

ചൈൽഡ് കെയറിനുള്ള അഡീഷണൽ ഫണ്ടിംഗിനായി 160 മില്യൺ പൗണ്ട് ഈ വർഷം ഗവൺമെൻ്റ് വകയിരുത്തിയിട്ടുണ്ട്. എനർജി ബില്ലിലുണ്ടായ വർദ്ധനയും മറ്റു ചിലവുകളും മൂലം സാമ്പത്തിക ഞെരുക്കത്തിലാണ് നിരവധി നഴ്സറികൾ. 4,000 ത്തോളം നഴ്സറികൾ കഴിഞ്ഞ വർഷം അടച്ചു പൂട്ടിയതായി ഏർലി ഇയേഴ്സ് അലയൻസ് പറഞ്ഞു. ദിനംപ്രതി വർദ്ധിക്കുന്ന ചിലവുകൾക്കനുസരിച്ച് കൂടുതൽ ഫണ്ടിംഗ് ലഭ്യമാകുന്നില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് സൂചിപ്പിച്ചു. നഴ്സറികളുടെ നടത്തിപ്പിനുള്ള ഫണ്ടിംഗിലെ അപര്യാപ്തത മൂലം മാതാപിതാക്കളിൽ നിന്ന് ഇതിനുള്ള അധികച്ചെലവ് ഇടാക്കേണ്ട അവസ്ഥയിലാണ് നഴ്സറികൾ. സാമ്പത്തികഭാരം വർദ്ധിക്കുന്നതുമൂലം കുട്ടികളെ നഴ്സറികളിൽ അയയ്ക്കുന്നതിൻ്റെ ദൈർഘ്യം കുറയ്ക്കേണ്ട അവസ്ഥയിലാണ് ഭൂരിപക്ഷം കുടുംബങ്ങളും.

Other News