Wednesday, 22 January 2025

ഇലക്ട്രിക് കാറുകൾക്ക് റോഡ് ടാക്സ് ഏർപ്പെടുത്തിയേക്കും. നവംബർ 17 ലെ ഇക്കണോമിക് പ്ളാനിൽ ഇക്കാര്യം പ്രഖ്യാപിക്കുമെന്ന് സൂചന

ഇലക്ട്രിക് കാറുകൾക്ക് റോഡ് ടാക്സ് ഏർപ്പെടുത്തിയേക്കും. നവംബർ 17 ലെ ഇക്കണോമിക് പ്ളാനിൽ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് ട്രഷറി നൽകുന്ന സൂചന. രാജ്യത്ത് നിലവിലുള്ള 54 ബില്യൺ പൗണ്ടിൻ്റെ സാമ്പത്തിക കമ്മി നികത്തുവാനുള്ള വിവിധ മാർഗങ്ങൾ ഗവൺമെൻ്റ് തേടുകയാണ്. സീറോ കാർബൺ ടാർജറ്റ് നേടുന്നതിൻ്റെ ഭാഗമായി ഇലക്ട്രിക് കാറുകൾ നിരത്തിലിറങ്ങുന്നത് പ്രോത്സാഹിപ്പിക്കാനാണ് റോഡ് ടാക്സിൽ ഇളവു നല്കിയിരുന്നത്. ഇലക്ട്രിക് കാറുകൾക്കും വാനുകൾക്കും വെഹിക്കിൾ എക്സൈസ് ഡ്യൂട്ടിയും നിലവിൽ നൽകേണ്ടതില്ല. നിരവധിയാളുകൾ ഇലക്ട്രിക് കാർ ഉപയോഗിക്കുന്നതിനെ തുടർന്ന് റോഡ് ടാക്സ് വരുമാനത്തിൽ ഏഴ് ബില്യൺ പൗണ്ടിൻ്റെ കുറവുണ്ടായിട്ടുണ്ട്.

ബില്യൺ കണക്കിനു പൗണ്ടിൻ്റെ ടാക്സ് വർദ്ധനയുടെയും ചെലവുചുരുക്കലിൻ്റെയും പാക്കേജ് ചാൻസലർ ജെറമി ഹണ്ട് അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ രാജ്യത്തെ കടബാധ്യത കുറയുമെന്ന് ഫൈനാൻഷ്യൽ മാർക്കറ്റിന് ഉറപ്പു നൽകുന്നതായിരിക്കും ചാൻസലറുടെ പുതിയ ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ.

Other News