Sunday, 06 October 2024

യുകെയിൽ വീടുകളുടെ റീപൊസഷൻ നിരക്കിൽ വൻ വർദ്ധന

യുകെയിൽ വീടുകളുടെ റീപൊസഷൻ നിരക്കിൽ വൻ വർദ്ധന രേഖപ്പെടുത്തി. ജീവിത ച്ചിലവുയർന്നതോടെ മോർട്ട്ഗേജിൻ്റെ തിരിച്ചടവ് മുടങ്ങിയതു കാരണമാണിത്. മോർട്ട്ഗേജ് നിരക്കിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവ് ബൈ ടു ലെറ്റ് പ്രോപ്പർട്ടികളെ സാരമായി ബാധിച്ചിട്ടുണ്ട്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 700 വീടുകളുടെ റീപൊസഷൻ നടന്നിട്ടുണ്ട്. ലാൻഡ് ലോർഡുകളിൽ നിന്നുള്ള റീ പൊഷനിൽ 11 ശതമാനം വർദ്ധയുണ്ടായതായി യു കെ ഫൈനാൻഷ്യൽ ഡേറ്റ വ്യക്തമാക്കി.

റീ പൊസഷൻ നിരക്ക് ഉയരുന്നുണ്ടെങ്കിലും ഇത് പ്രീകോവിഡ് ലെവലിന് താഴെയാണ്. കഴിഞ്ഞ മെയ് മാസത്തിൽ രണ്ടു വർഷത്തെ ഫിക്സ്ഡ് മോർട്ട്ഗേജിൻ്റെ ശരാശരി പലിശ നിരക്ക് 2.57 ശതമാനമായിരുന്നു. ഒക്ടോബർ ആദ്യ ആഴ്ചയിലെ കണക്കനുസരിച്ച് ഇത് 5.43 ശതമാനമായി വർദ്ധിച്ചു. 200,000 പൗണ്ടിൻ്റെ മോർട്ട്ഗേജ് ഉള്ളവർക്ക് പ്രതിമാസ റീ പേയ്മെൻ്റ് തുക 904 പൗണ്ടിൽ നിന്ന് 1220 ആയി ഇതുമൂലം വർദ്ധിച്ചു. നാലിലൊന്ന് മോർട്ട്ഗേജ് ഹോൾഡർമാർക്കും റീപേയ്മെൻ്റ് തുകയിലുണ്ടാകുന്ന 100 പൗണ്ട് വർദ്ധന പോലും താങ്ങാനാവാത്ത സ്ഥിതിയാണെന്ന് സിറ്റിസൺ അഡ്വൈസ് ബ്യൂറോ നടത്തിയ സർവേയിൽ പറയുന്നു.

Other News