Thursday, 21 November 2024

നഴ്സുമാരുടെ സാലറി ഡിമാൻഡ് ന്യായയുക്തമല്ലെന്ന് ഹെൽത്ത് സെക്രട്ടറി

നഴ്സുമാരുടെ സാലറി ഡിമാൻഡ് ന്യായയുക്തമല്ലെന്ന് ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ളേ അഭിപ്രായപ്പെട്ടു. ഇതു മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത താങ്ങാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി സമരത്തിനിറങ്ങാനുള്ള റോയൽ കോളജ് ഓഫ് നഴ്സിംഗിൻ്റെ തീരുമാനം ദു:ഖകരമാണെന്നും ഇത് ആർക്കും ഗുണകരമാവില്ലെന്നും ഹെൽത്ത് സെക്രട്ടറി സൂചിപ്പിച്ചു. കഴിഞ്ഞ വർഷം നല്കിയ 1,400 പൗണ്ടിൻ്റെ വർദ്ധനയുടെ സ്ഥാനത്ത് 15 ശതമാനം ശമ്പള വർദ്ധനയാണ് ഈ വർഷം നഴ്സുമാർ ആവശ്യപ്പെടുന്നത്. സന്തുലിതവും ആനുപാതികവുമായ ശമ്പള വർദ്ധന മാത്രമേ നൽകാൻ സാധിക്കുകയുള്ളൂവെന്ന് പറഞ്ഞ ഹെൽത്ത് സെക്രട്ടറി നഴ്സുമാർക്കും നികുതി ദായകർക്കും ന്യായയുക്തമായ തീരുമാനം ഉണ്ടാവണമെന്ന് അഭിപ്രായപ്പെട്ടു.

Crystal Media UK Youtube channel 

രാജ്യത്തെ ഇൻഫ്ളേഷനെ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ഗവൺമെൻ്റെന്നും നഴ്സുമാരുടെ യൂണിയനുകൾ ആവശ്യപ്പെടുന്ന നിരക്കിലുള്ള ശമ്പള വർദ്ധന ഇൻഫ്ളേഷൻ നിരക്ക് ഉയർത്തുമെന്ന് സ്റ്റീവ് ബാർക്ളേ പറഞ്ഞു. രാജ്യത്തെ ഭൂരിപക്ഷം എൻഎച്ച്എസ് ട്രസ്റ്റുകളിലും വാക്കൗട്ട് നടത്തുമെന്ന് റോയൽ കോളജ് ഓഫ് നഴ്സിംഗ് ബുധനാഴ്ച അറിയിച്ചിരുന്നു. സ്കോട്ട്ലൻഡിലും നോർത്തേൺ അയർലണ്ടിലുമുള്ള മുഴുവൻ ഹോസ്പിറ്റലുകളും കമ്മ്യൂണിറ്റി സെൻററുകളും പണിമുടക്കിന് അനുകൂലമായി വോട്ടു ചെയ്തു. വെയിൽസിൽ ഒന്നൊഴികെയുള്ള എല്ലാ ഹോസ്പിറ്റലുകൾ സമരത്തിൽ പങ്കെടുക്കും. ഇംഗ്ലണ്ടിൽ പകുതിയോളം ഹോസ്പിറ്റലുകളിലെ വോട്ടിംഗ് ശതമാനം വളരെ കുറവായിരുന്നതിനാൽ ഇൻഡസ്ട്രിയൽ ആക്ഷന് യോഗ്യത നേടിയില്ല.

Other News