Monday, 23 December 2024

എനർജി റെഗുലേറ്ററായ ഓഫ്ജെം വേണ്ട സമയത്ത് ഇടപെട്ടില്ല. ഓരോ ഹൗസ് ഹോൾഡിനും 94 പൗണ്ട് നഷ്ടം

ബ്രിട്ടണിലെ എനർജി മാർക്കറ്റിൽ എനർജി റെഗുലേറ്ററായ ഓഫ്ജെം വേണ്ട സമയത്ത് അനുയോജ്യമായ ഇടപെടൽ നടത്തിയില്ലെന്ന് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി കണ്ടെത്തി. ഇതേത്തുടർന്ന് ഓരോ ഹൗസ് ഹോൾഡിനും 94 പൗണ്ട് നഷ്ടമുണ്ടായതായും കണക്കാക്കുന്നു. എനർജി മാർക്കറ്റിലുണ്ടായ മാറ്റങ്ങൾക്കനുസരിച്ച് ബ്രിട്ടണിലെ എനർജി സപ്ളയിംഗ് കമ്പനികൾക്ക് വേണ്ട നിർദ്ദേശങ്ങൾ ഓഫ്ജെം നൽകിയില്ലെന്നാണ് വാച്ച്ഡോഗ് പറയുന്നത്. ഇതു മൂലം 2021 ജൂലൈയ്ക്ക് ശേഷം 29 എനർജി കമ്പനികൾ അടച്ചു പൂട്ടി. നാല് മില്യൺ കസ്റ്റമേഴ്സിനെ ഇത് ബാധിച്ചു.  ഈ കസ്റ്റമേഴ്സിനെ മാനേജ് ചെയ്യുന്നതിനും പുതിയ സപ്ളയറിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനും 2.9 ബില്യൺ പൗണ്ട് ഉപയോഗിക്കേണ്ടതായി വന്നു. ഓരോ കസ്റ്റമേഴ്സിൻ്റെ ബില്ലിലും അധികമായി ശരാശരി 94 പൗണ്ട് വീതം ചാർജ് ചെയ്യേണ്ടി വന്നെന്നാണ് പബ്ളിക്  അക്കൗണ്ട്സ് കമ്മിറ്റി പറയുന്നത്. ഈയിടെ തകർന്ന എനർജി കമ്പനിയായ ബൾബ് എനർജിയ്ക്കായി ഗവൺമെൻ്റ് m നല്കിയ ബില്യൺ കണക്കിന് പൗണ്ടിൻ്റെ വിവരങ്ങൾ ഈ ഡാറ്റയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Crystal Media UK Youtube channel 

അന്താരാഷ്ട്ര ഹോൾസെയിൽ മാർക്കറ്റിൽ ഗ്യാസ് വില വർദ്ധിച്ചെങ്കിലും ബ്രിട്ടണിലെ കമ്പനികൾക്ക് റീട്ടെയിൽ വില ഉയർത്താൻ കഴിഞ്ഞിരുന്നില്ല. എനർജി റെഗുലേറ്ററായ ഓഫ് ജെം ആണ് എനർജി കമ്പനികൾ കസ്റ്റമേഴ്സിന് നല്കുന്ന സപ്ളൈകളുടെ നിരക്ക് നിശ്ചയിക്കുന്നത്. എനർജി പ്രൈസിന് ക്യാപ്പ് ഏർപ്പെടുത്തിയിരുന്നതിനാൽ നിരവധി കമ്പനികൾക്ക് വരുമാന നഷ്ടം ഉണ്ടായത് അവയുടെ തകർച്ചയിലേയ്ക്ക് നയിച്ചു. ഇത് മുൻകൂട്ടിക്കാണാനും വേണ്ട മാർക്കറ്റ് ഇടപെടൽ നടത്താനും ഓഫ് ജെം പരാജയപ്പെട്ടതായി പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി പറഞ്ഞു. ഓഫ് ജെമ്മിൻ്റെ വർക്ക് ഫോഴ്സിൻ്റെയെണ്ണം 816 ൽ നിന്ന് 1,400 ആയി 2018 ൽ ഉയർത്തിയിട്ടും മാർക്കറ്റ് അനാലിസിസ് നടത്താൻ കഴിഞ്ഞില്ലെന്നത് നീതീകരിക്കാനാവില്ലെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Other News