Monday, 23 December 2024

ബ്രിട്ടണിലേയ്ക്ക് ചാനൽ ക്രോസ് ചെയ്ത് ഈ വർഷമെത്തിയത് 40,000 അഭയാർത്ഥികൾ

ബ്രിട്ടണിലേയ്ക്ക് ചാനൽ ക്രോസ് ചെയ്ത് ഈ വർഷം 40,000 ത്തോളം  അഭയാർത്ഥികൾ എത്തി. 22 ബോട്ടുകളിലായി ശനിയാഴ്ച 972 പേർ വന്നതോടെ 2022 ൽ 40,885 പേർ വിവിധ ക്യാമ്പുകളിൽ എത്തിയതായി മിനിസ്ട്രി ഓഫ് ഡിഫൻസ് സ്ഥിരീകരിച്ചു. 27 ബോട്ടുകളിൽ 1,295 പേർ ചാനൽ കടന്നെത്തിയ ഓഗസ്റ്റ് 22 നാണ് റെക്കോർഡ് ക്രോസിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ചെറിയ ബോട്ടുകളിൽ ഫ്രാൻസിൽ നിന്ന് യുകെയിലേയ്ക്ക് എത്തുന്നവരുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്.  2021 ൽ മൊത്തം 28,000 ത്തോളം അഭയാർത്ഥികൾ ആണ് എത്തിയത്.

Crystal Media UK Youtube channel 

ഫ്രാൻസും ബ്രിട്ടണും അഭയാർത്ഥികളെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്തു വരികയാണ്. ഫ്രാൻസിൽ നിന്ന് കൂടുതൽ പേർ ചാനൽ കടക്കുന്നത് നിയന്ത്രിക്കുകയാണ് ഇതിൻ്റെ ആദ്യഘട്ടം. ഇതിൻ്റെ ഭാഗമായി ഫ്രാൻസിലെ ബീച്ചുകളിലും ക്രോസിംഗുകളിലും കൂടുതൽ ഓഫീസർമാരെയും വോളണ്ടിയർമാരെയും നിയമിക്കും. മാൻസ്റ്റൺ പ്രോസസിംഗ് സെൻററിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് വാക്സിനേഷൻ നൽകുന്നുണ്ട്. നിരവധി പേർക്ക് ഡിഫ്തീരിയ ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണിത്. 39 കേസുകൾ ഇംഗ്ലണ്ടിലെ വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.

Other News