Monday, 23 December 2024

നാഷണൽ ലിവിംഗ് വേജിൽ വർദ്ധന പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്

നാഷണൽ ലിവിംഗ് വേജിൽ വർദ്ധന പ്രഖ്യാപിക്കുമെന്ന് സൂചന. വ്യാഴാഴ്ച ബ്രിട്ടീഷ് ചാൻസലർ ജെറമി ഹണ്ട് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഇതു സംബന്ധിച്ച നിർദ്ദേശുണ്ടാകും. 23 വയസിനു മുകളിൽ പ്രായമുള്ള സ്റ്റാഫുകൾക്കു നൽകേണ്ട ശമ്പള നിരക്കാണ് നാഷണൽ ലിവിംഗ് വേജ്. ഇപ്പോൾ മണിക്കൂറിന് 9. 50 പൗണ്ടാണ് നാഷണൽ ലിവിംഗ് വേജ്. ഇത് 10.40 പൗണ്ടായി ഉയർത്തുമെന്നാണ് കരുതുന്നത്.

Crystal Media UK Youtube channel 

21 മുതൽ 22 വയസു വരെ പ്രായമുള്ളവർക്ക് ലിവിംഗ് വേജ് മണിക്കൂറിൽ 9.18 പൗണ്ടാണ്. 18 നും 20 നും ഇടയിൽ പ്രായമുള്ളവർക്ക് 6.83 പൗണ്ടാണ് മണിക്കൂറിൽ ലഭിക്കുന്നത്. നാഷണൽ ലിവിംഗ് വേജും റിയൽ ലിവിംഗ് വേജും രാജ്യത്ത് നിലവിലുണ്ട്. ലണ്ടനിൽ റിയൽ ലിവിംഗ് വേജ് 11.95 പൗണ്ടാണ്. യുകെയുടെ മറ്റു ഭാഗങ്ങളിലിത് 10.90 പൗണ്ടാണ്. ചാരിറ്റിയായ ലിവിംഗ് വേജ് ഫൗണ്ടേഷനാണ് ഇത് നിശ്ചയിക്കുന്നത്. എന്നാൽ ഇത് നല്കാൻ എംപ്ളോയർമാർ ബാധ്യസ്ഥരല്ല. എന്നാൽ യുകെയിലെ 11,000 ഓളം എംപ്ളോയർമാർ ഈ നിരക്കിൽ ശമ്പളം നൽകുന്നുണ്ട്. ലിവിംഗ് വേജ് നിരക്ക് ഉയർത്തുന്നത് ബ്രിട്ടണിൽ 2.6 മില്യണാളുകൾക്ക് പ്രയോജനപ്പെടുമെന്നാണ് സൂചന.

Other News