Wednesday, 22 January 2025

ലോക ജനസംഖ്യ എട്ട് ബില്യണിലെത്തി. 2080 ൽ 10 ബില്യണിലെത്തും.

ലോക ജനസംഖ്യ എട്ട് ബില്യണിലെത്തിയതായി യുണെറ്റഡ് നേഷൻ വ്യക്തമാക്കി. 11 വർഷങ്ങൾക്ക് മുമ്പ് ലോക ജനസംഖ്യ 7 ബില്യണായിരുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ മദ്ധ്യകാലത്ത് ജനസംഖ്യയിൽ വൻ വർദ്ധന രേഖപ്പെടുത്തപ്പെട്ടെങ്കിലും അതിനു ശേഷം നിരക്ക് മന്ദീഭവിച്ചു. അടുത്ത 15 വർഷത്തിൽ ജനസംഖ്യ ഒമ്പത് ബില്യണിൽ എത്തുമെന്നാണ് കരുതുന്നത്. എന്നാൽ പത്ത് ബില്യണിലേയ്ക്ക് ലോക ജനസംഖ്യയെത്താൻ 2080 വരെ കാത്തിരിക്കണമെന്നാണ് യുണൈറ്റഡ് നേഷൻസ് കണക്കാക്കുന്നത്. ലോകത്ത് എത്ര പേർ ജീവിച്ചിരുപ്പുണ്ടെന്ന് കൃത്യമായ കണക്കില്ലെങ്കിലും 2022 നവംബറിൽ എട്ട് ബില്യൺ എന്ന സംഖ്യ കടക്കുമെന്നാണ് യുഎൻ അനുമാനിക്കുന്നത്.

Crystal Media UK Youtube channel 

Other News