Saturday, 23 November 2024

യുകെയിലെ വേജ് നിരക്കിലുള്ള വർദ്ധന 5.7 ശതമാനത്തിൽ

യുകെയിലെ വേജ് നിരക്കിലുള്ള വർദ്ധന 5.7 ശതമാനത്തിലെത്തി. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള ഡാറ്റാ അനുസരിച്ച് 2000 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രൈവറ്റ് സെക്ടറിൽ 6.6 ശതമാനം വേജ് വർദ്ധന ഉണ്ടായപ്പോൾ പബ്ളിക് സെക്ടറിൽ ഇത് 2.2 ശതമാനം മാത്രമാണ്. എന്നാൽ രാജ്യത്ത് നിലവിലുള്ള ഇൻഫ്ളേഷൻ മൂലം ഇത് ജനങ്ങൾക്ക്  പ്രയോജനം ചെയ്യുന്നില്ല. ഇൻഫ്ളേഷൻ നിരക്കും അവശ്യസാധനങ്ങളുടെ വില വർദ്ധനയും കണക്കിലെടുക്കുമ്പോൾ യഥാർത്ഥ വേജ് നിരക്കിൽ 2.7 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 40 വർഷത്തിലെ ഏറ്റവും ഉയർന്ന ജീവിതച്ചിലവാണ് ബ്രിട്ടീഷ് ജനത അഭിമുഖീകരിക്കുന്നത്. ഇൻഫ്ളേഷൻ നിരക്ക് രണ്ടക്കത്തിൽ എത്തി നിൽക്കുകയാണ്. ഫുഡിൻ്റെയും എനർജിയുടെയും നിരക്കുകൾ വൻതോതിൽ വർദ്ധിച്ചു. എനർജി ബില്ലുകൾ അടയ്ക്കാൻ കഴിയാതെ നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടുകയാണ്.

Crystal Media UK Youtube channel 

സെപ്റ്റംബറിലെ കണക്കനുസരിച്ച് യുകെയിലെ അൺഎംപ്ളോയിമെൻ്റ് നിരക്ക് 3.6 ശതമാനമായി ഉയർന്നു. ഓഗസ്റ്റിൽ ഇത് 3.5 ശതമാനമായിരുന്നു. അൺഎംപ്ളോയിമെൻ്റ് നിരക്ക് 50 വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിലയിലാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. എന്നാൽ അടുത്ത രണ്ടു വർഷത്തിൽ സംഭവിക്കാൻ സാധ്യതയുള്ള സാമ്പത്തിക മാന്ദ്യം മൂലം 2025 ആകുമ്പോഴേയ്ക്കും അൺ എംപ്ളോയിമെൻ്റിൻ്റെ നിരക്ക് ഇരട്ടിക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

Other News