Thursday, 09 January 2025

പുതിയ സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം അടുത്ത വർഷങ്ങളിൽ നഷ്ടമാകുന്നത് 15,000 പൗണ്ടിന് തുല്യമായ ശമ്പള വർദ്ധന

ബ്രിട്ടീഷ് ചാൻസലർ ഇന്നലെ പാർലമെൻറിലവതരിപ്പിച്ച പുതിയ ബഡ്ജറ്റിലെ സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം അടുത്ത വർഷങ്ങളിൽ 15,000 പൗണ്ടിന് തുല്യമായ ശമ്പള വർദ്ധന നഷ്ടമാകുമെന്ന് കണക്കാക്കുന്നു. ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി പുറത്തുവിട്ട ഡാറ്റാ അനുസരിച്ച് എട്ട് വർഷത്തെ സാമ്പത്തിക വളർച്ച സാമ്പത്തികമാന്ദ്യം മൂലം ഇല്ലാതാകും. ബ്രിട്ടീഷ് ജനതയുടെ ജീവിത നിലവാരം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ എത്തുമെന്നാണ് സൂചന. റെസല്യൂഷൻ ഫൗണ്ടേഷൻ്റെ കണക്കനുസരിച്ച് യഥാർത്ഥ വേജ് നിരക്ക് 2008 ലെ തോതിലേയ്ക്ക് തിരിച്ചെത്താൻ 2027 വരെ കാത്തിരിക്കേണ്ടി വരും.

Crystal Media UK Youtube channel 

പ്രീ ക്രൈസിസ് സമയത്തെ വളർച്ച രാജ്യത്ത് തുടർന്നിരുന്നെങ്കിൽ ആഴ്ചയിൽ 292 പൗണ്ട് അല്ലെങ്കിൽ വർഷത്തിൽ 15,000 പൗണ്ട് എന്ന നിരക്കിൽ അധിക വളർച്ച അടുത്ത അഞ്ചു വർഷത്തിൽ ശമ്പളത്തിൽ ലഭിക്കുമായിരുന്നു. ജെറമി ഹണ്ടിൻ്റെ ബഡ്ജറ്റ് ഇടത്തരം കുടുംബങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതാണെന്ന് തിങ്ക് ടാങ്കായ റെസല്യൂഷൻ ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. ഈ കാറ്റഗറിയിലുള്ളവരുടെ ഗാർഹിക വരുമാനത്തിൽ 3.7 ശതമാനം കുറവുണ്ടാകും.

ബെനഫിറ്റുകൾ ഇൻഫ്ളേഷൻ നിരക്കിന് സമാനമായ രീതിയിൽ ഉയർത്തിയത് താഴ്ന്ന വരുമാനക്കാർക്ക് ഗുണം ചെയ്യും. എന്നാൽ അടുത്ത ഏപ്രിൽ മുതൽ എനർജി സപ്പോർട്ടിൽ കുറവു വരുത്തുന്നത് സാധാരണക്കാരെ ബാധിക്കും. എനർജി ബില്ലിൽ അടുത്ത രണ്ടു വർഷങ്ങളിൽ ഉണ്ടാവുന്ന വർദ്ധനയുടെ 30 ശതമാനം മാത്രമേ ഗവൺമെൻ്റ് വഹിക്കുകയുള്ളൂ. എട്ടിലൊരു കുടുംബം കഴിഞ്ഞ വർഷം നല്കിയതിലും 2,000 പൗണ്ട് അധികത്തുക എനർജി ബില്ലായി അടുത്ത വർഷം നൽകേണ്ടി വരും.

Other News