ക്യാപിറ്റൽ ഗെയിൻസ് ടാക്സ് അലവൻസ് കുറച്ചതു മൂലം റെൻ്റൽ പ്രോപ്പർട്ടികൾ വിൽക്കാൻ ലാൻഡ് ലോർഡുകൾ നിർബന്ധിതരാകും
ക്യാപിറ്റൽ ഗെയിൻസ് ടാക്സ് അലവൻസ് കുറച്ചതു മൂലം റെൻ്റൽ പ്രോപ്പർട്ടികൾ വിൽക്കാൻ ലാൻഡ് ലോർഡുകൾ നിർബന്ധിതരാകും. ഇന്നലെ അവതരിപ്പിച്ച ബസ്ജറ്റു പ്രകാരം ക്യാപ്പിറ്റൽ ഗെയിൻസ് ടാക്സിൻ്റെ 12,300 പൗണ്ട് എന്ന അലവൻസ് കുറച്ചിരുന്നു. അടുത്ത വർഷം 6,000 പൗണ്ടായും 2024 ൽ 3000 പൗണ്ടായും ഇത് കുറയും. വീടുകൾ വാടകയ്ക്ക് കൊടുക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിൽ നല്കുന്ന ടാക്സ് ഇതുമൂലം വർദ്ധിക്കും. റെൻ്റൽ പ്രോപ്പർട്ടി ബിസിനസ് ലാഭകരമല്ലാതാകുന്നത് വീടുകളുടെ വില്പനയിലേയ്ക്ക് നയിക്കും.
Crystal Media UK Youtube channel
ക്യാപ്പിറ്റൽ ഗെയിൻസ് ടാക്സിലെ പുതിയ നിർദ്ദേശം നടപ്പാകുന്നതോടെ സെക്കൻ്റ് ഹോം ഓണർമാർ 2600 പൗണ്ടോളം അധിക ടാക്സായി നൽകേണ്ടതായി വരും. ഏപ്രിൽ 2023 നു ശേഷം സെക്കൻ്റ് ഹോം വിൽക്കുന്ന ഉയർന്ന ടാക്സ് ബാൻഡിലുള്ളവർ 1,764 പൗണ്ട് അധികമായും ഏപ്രിൽ 2024 നു ശേഷം വിറ്റാൽ 2,604 പൗണ്ട് അധികമായും ടാക്സ് ഇനത്തിൽ നൽകണം. ബേസിക് ടാക്സ് നൽകുന്ന സെക്കൻ്റ് ഹോം ഓണർമാർ 1,134 പൗണ്ടും 1,674 പൗണ്ടും യഥാക്രമം അധികമായി നൽകേണ്ടി വരും. ഉയർന്ന ടാക്സ് ബാൻഡിലുള്ളവർ റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ നിന്നുള്ള വരുമാനത്തിൻ്റെ ക്യാപിറ്റൽ ഗെയിൻസ് അലവൻസിനു ശേഷമുള്ള തുകയുടെ 28 ശതമാനവും ബേസിക് ടാക്സ് ബാൻഡിലുള്ളവർ 18 ശതമാനവും ടാക്സായി നൽകണം.