Monday, 23 December 2024

ഇംഗ്ലണ്ടിലെ ബാൻഡ് ഡി വീടുകളുടെ കൗൺസിൽ ടാക്സ് 2,000 പൗണ്ട് കടക്കും. അഞ്ച് ശതമാനം വർദ്ധനയ്ക്ക് ഒരുങ്ങി മിക്ക കൗൺസിലുകളും

ഇംഗ്ലണ്ടിലെ ബാൻഡ് ഡി വീടുകളുടെ ശരാശരി കൗൺസിൽ ടാക്സ് നിരക്ക് 2,000 പൗണ്ട് കടക്കും. കൗൺസിൽ ടാക്സിൽ അഞ്ച് ശതമാനം വർദ്ധന വരുത്താനുള്ള ഒരുക്കത്തിലാണ് മിക്ക കൗൺസിലുകളും. പാർലമെൻ്റിൽ സമർപ്പിച്ച പുതിയ ഇക്കണോമിക് പ്ളാനിൽ കൗൺസിൽ ടാക്സ് അഞ്ച് ശതമാനം വരെ റഫറണ്ടം ഇല്ലാതെ വർദ്ധിപ്പിക്കാൻ കൗൺസിലുകൾക്ക് അനുമതി നൽകിയിരുന്നു. നേരത്തെ ഇത് മൂന്ന് ശതമാനമായിരുന്നു. ജീവിതച്ചിലവുയർന്നതിനാൽ നിരവധി കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും 95 ശതമാനം ലോക്കൽ അതോറിറ്റികളും അനുമതി നല്കപ്പെട്ടിരിക്കുന്ന അഞ്ച് ശതമാനം നിരക്കു വർദ്ധന നടപ്പാക്കുമെന്നാണ് സൂചന.

Crystal Media UK Youtube channel 

ലോക്കൽ കൗൺസിലുകളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് കൗൺസിൽ ടാക്സ്. ഇതിനു പുറമെ ബിസിനസ് ടാക്സിൽ നിന്നുള്ള റവന്യൂ, ഗവൺമെൻ്റ് ഗ്രാൻ്റ് എന്നിവയും ലോക്കൽ ഗവൺമെൻ്റുകൾ വിവിധ സർവീസുകളുടെ ചെലവിനായി ഉപയോഗിക്കാറുണ്ട്. കൗൺസിൽ ടാക്സ് വർദ്ധിപ്പിച്ചാലും ലോക്കൽ സർവീസുകളുടെ ഫണ്ടിംഗിനാവശ്യമായ തുക കണ്ടെത്തുക എളുപ്പമല്ലെന്നും സാമ്പത്തിക കമ്മിയെ അഭിമുഖീകരിക്കുകയാണെന്നും ഇംഗ്ലണ്ടിലെ 333 കൗൺസിലുകളിൽ 331 എണ്ണത്തിനെ പ്രതിനിധീകരിക്കുന്ന ലോക്കൽ ഗവൺമെൻ്റ് അസോസിയേഷൻ പറയുന്നത്.

Other News