Thursday, 07 November 2024

ഇംഗ്ലണ്ടിലെ സ്റ്റേറ്റ് സ്കൂളുകൾക്ക് ഒരു വർഷം 2.3 ബില്യൺ പൗണ്ടിൻ്റെ അധിക ഫണ്ടിംഗ്

ഇംഗ്ലണ്ടിലെ സ്റ്റേറ്റ് സ്കൂളുകൾക്ക് ഒരു വർഷം 2.3 ബില്യൺ പൗണ്ടിൻ്റെ അധിക ഫണ്ടിംഗ് പുതിയ ബഡ്ജറ്റ് പ്രകാരം ലഭിക്കും. അടുത്ത രണ്ടു വർഷങ്ങളിൽ ഇത്രയും ഫണ്ടിംഗ് അധികമായി വകയിരുത്തും. ഇതനുസരിച്ച് ഒരു സ്റ്റുഡൻ്റിന് 2024-25 ൽ ശരാശരി ആയിരം പൗണ്ടിൻ്റെ ഫണ്ട് വർദ്ധന ലഭിക്കും. പുതിയ വർദ്ധന നിലവിൽ വരുന്നതോടെ സ്റ്റേറ്റ് സ്കൂളുകൾക്കുള്ള ഫണ്ടിംഗ് 53.8 ബില്യണിൽ നിന്ന് 58.8 ബില്യൺ പൗണ്ടായി ഉയരും. 16 വയസുവരെയുള്ള സ്റ്റുഡൻ്റ്സിൻ്റെ എഡ്യൂക്കേഷൻ ഫണ്ടിംഗ് 2010 ലേതിന് സമാനമായ നിലയിൽ എത്തിക്കാൻ പരിശ്രമിക്കുമെന്ന ഗവൺമെൻ്റ് നയത്തിൻ്റെ ഭാഗമായാണ് ഫണ്ട് വർദ്ധന നടപ്പാക്കുന്നത്.

Crystal Media UK Youtube channel 

ബ്രിട്ടൻ്റെ ഇൻ്റർനാഷണൽ എയിഡ് ഫണ്ടിംഗിൽ കുറവു വരുത്തുന്നതുമൂലം ലഭ്യമാകുന്ന അഞ്ച് ബില്യൺ പൗണ്ടിലെ ഒരു വിഹിതം സ്കൂളുകൾക്കായി ഗവൺമെൻ്റ് മാറ്റിവച്ചിട്ടുണ്ട്. എനർജി ബില്ലുകളുടെ വർദ്ധനയും മറ്റു ചിലവുകൾ ഉയർന്നതും മൂലം സ്കൂളുകൾ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. നിരവധി സ്കൂളുകൾ സ്റ്റാഫിൻ്റെ എണ്ണം കുറയ്ക്കുകയോ ടീച്ചിംഗ് അവേഴ്സിൽ കുറവു വരുത്തുകയോ ചെയ്യേണ്ട സ്ഥിതിയിലാണ്.

Other News