ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാൻ ഇനി എയർ സുവിധ ആവശ്യമില്ല. നിയന്ത്രണം പിൻവലിച്ചു
വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കുള്ള എയര്‍ സുവിധ രജിസ്ട്രേഷന് സംവിധാനം കേന്ദ്ര സര്‍ക്കാർ പിൻവലിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ഈ നടപടി. ഇതു വരെയുള്ള ഗൈഡു ലൈനനുസരിച്ച് അന്താരാഷ്ട്ര യാത്രക്കാര്‍ നിര്‍ബന്ധമായും എയര്‍ സുവിധ രജിസ്ട്രേഷന് നടത്തണമായിരുന്നു. നവംബര്‍ 21 തിങ്കളാഴ്ച്ച അർദ്ധരാത്രി മുതല്‍ എയർ സുവിധ രജിസ്ട്രേഷൻ ആവശ്യമില്ല. ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപന നിരക്കില്‍ വര്‍ദ്ധനവുണ്ടാകുന്ന പക്ഷം ഇത് പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.