Thursday, 21 November 2024

ബ്രിട്ടണിലെ റെയിൽ സർവീസ് ക്യാൻസലേഷൻ റെക്കോർഡ് നിരക്കിൽ


ബ്രിട്ടണിലെ റെയിൽ സർവീസ് ക്യാൻസലേഷൻ റെക്കോർഡ് നിരക്കിലെത്തി. കഴിഞ്ഞ വർഷം 314,000 സർവീസുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കിയെന്ന് കണക്കുകൾ വ്യക്തമാക്കി. 187,000 ട്രെയിനുകൾ പൂർണമായും 127,000 ട്രെയിനുകൾ ഭാഗികമായും സർവീസ് ക്യാൻസൽ ചെയ്തു. ദിവസം 860 ട്രെയിൻക്യാൻസലേഷനാണ് ശരാശരി രേഖപ്പെടുത്തിയിരിക്കുന്നത്. സമരം മൂലമുള്ള ക്യാൻസലേഷനുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അവന്തി വെസ്റ്റ് കോസ്റ്റ് അടക്കമുള്ള കമ്പനികൾ ക്യാൻസലേഷൻ ടേബിളിൽ മുന്നിലാണ്. ലണ്ടൻ - മാഞ്ചസ്റ്റർ - ഗ്ലാസ്ഗോ റൂട്ടിൽ സർവീസ് നടത്തുന്ന കമ്പനി പ്ളാൻ ചെയ്തിരുന്ന 7. 7 ശതമാനം സർവീസുകളും ക്യാൻസൽ ചെയ്തു. ഇതിൽത്തന്നെ 76 ശതമാനം ക്യാൻസലേഷനും ട്രെയിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലമായിരുന്നു. 2015 ലെ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ക്യാൻസലേഷനുകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ശനിയാഴ്ച രാജ്യവ്യാപകമായി ട്രെയിൻ ഡ്രൈവർമാർ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു മൂലം നിരവധി സർവീസുകൾ റദ്ദാക്കപ്പെടാം. കൂടുതൽ സർവീസ് ക്യാൻസലേഷനുകൾ ക്രിസ്മസ് സമയത്ത് ഉണ്ടാകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും.

Crystal Media UK Youtube channel 

Other News