യുകെയിൽ വർക്കർ ഷോർട്ടേജ്. ഇക്കണോമിക് മൈഗ്രേഷൻ അനുവദിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി
യുകെയിൽ വർക്കർ ഷോർട്ടേജ് രൂക്ഷമായിരിക്കുകയാണെന്നും ഇതുമൂലം നിരവധി ബിസിനസുകളുടെ പ്രവർത്തനം സുഗമമായി നടത്താൻ കഴിയുന്നില്ലെന്നും കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി അഭിപ്രായപ്പെട്ടു. രാജ്യത്തേയ്ക്ക് ഇക്കണോമിക് മൈഗ്രേഷൻ അനുവദിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. രാജ്യത്ത് നിന്ന് ആവശ്യത്തിന് വർക്കേഴ്സിനെ കിട്ടാത്ത മേഖലകളിൽ ഫിക്സ്ഡ് ടേം വിസകൾ നൽകണമെന്ന് കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ജനറൽ ടോണി ഡാങ്കർ പറഞ്ഞു.
ബ്രെക്സിറ്റിനു ശേഷം നിരവധി തൊഴിൽ മേഖലകളിൽ വർക്കേഴ്സിനെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. പ്രത്യേകിച്ചും ഹോസ്പിറ്റാലിറ്റി സെക്ടറിൽ ജോലി ചെയ്തിരുന്ന യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വർക്കേഴ്സിൻ്റെ അഭാവം ഇൻഡസ്ട്രിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വിവിധ മേഖലകളിലായി ഏകദേശം 1.2 മില്യൺ വേക്കൻസികൾ ഉണ്ടെന്നാണ് കണക്ക്. ഹൈസ്പീഡ് റെയിൽ, സൈസ് വെൽ സി ന്യൂക്ളിയർ പവർ സ്റ്റേഷൻ എന്നിവയുടെ നിർമ്മാണവുമായി മുന്നോട്ട് പോകാനുള്ള ഗവൺമെൻ്റ് തീരുമാനത്തെ കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി സ്വാഗതം ചെയ്തു.