Wednesday, 22 January 2025

ബ്രിട്ടണിൽ ആൻറിബയോട്ടിക് റെസിസ്റ്റൻറ് ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷൻ വർദ്ധിക്കുന്നു

ബ്രിട്ടണിൽ ആൻറിബയോട്ടിക് റെസിസ്റ്റൻറ് ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷൻ വർദ്ധിക്കുന്നു. ഇംഗ്ലണ്ടിൽ കഴിഞ്ഞ വർഷം പ്രതിദിനം ഗുരുതരമായ 150 ഓളം ഇൻഫെക്ഷനുകൾ ആൻറിബയോട്ടിക്കിനോട് അനുകൂലമായി പ്രതികരിച്ചില്ല. ഏറ്റവും പുതിയ ഡ്രഗുകളെയും ആൻറിബയോട്ടിക് റെസിസ്റ്റൻറ് ബാക്ടീരിയ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആൻറിബയോട്ടിക് റെസിസ്റ്റൻറ് ബാക്ടീരിയ സൃഷ്ടിക്കുന്ന ഇൻഫെക്ഷൻ മൂലം വർഷവും ആയിരക്കണക്കിന് ആളുകളാണ് യുകെയിൽ മരണമടയുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാവുന്ന കാര്യമല്ലെന്ന് ഹെൽത്ത് ഒഫീഷ്യലുകൾ പറഞ്ഞു.

2021 ൽ ശരാശരി 148 ഗുരുതരമായ ആൻറിബയോട്ടിക് റെസിസ്റ്റൻ്റ് ഇൻഫെക്ഷനുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്തതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറഞ്ഞു. ആൻ്റിമൈക്രോബിയൽ റെസിസ്റ്റൻസ് വർദ്ധനയ്ക്ക് കാരണമാകുന്ന ആൻ്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 2017 നും 2021 നുമിടയിൽ 15 ശതമാനം കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്ടീരിയ, വൈറസ്, ഫംഗസ്, പാരസൈറ്റുകൾ എന്നിവ മ്യൂട്ടേറ്റ് ചെയ്യുന്നതു മൂലം ആൻറിബയോട്ടിക് അടക്കമുള്ള മെഡിസിനുകളോട് പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണ് ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ്. ഇത് രോഗ ചികിത്സ നിഷ്ഫലമാക്കുകയും രോഗം പടരുന്നതിന് കാരണമാകുകയും ചെയ്യാം. രോഗാവസ്ഥ ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് നിമിത്തമാകും. ആൻ്റിബയോട്ടിക് റെസിസ്റ്റൻസ് സ്വഭാവികമായി ഉണ്ടാകാറുള്ളതാണെങ്കിലും ആൻ്റിബയോട്ടിക്കിൻ്റെ അമിതമായ ഉപയോഗം ഇതിനെ ത്വരിതപ്പെടുത്തും.

Crystal Media UK Youtube channel 

Other News